തിരൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ പരിഭ്രാന്തി പരത്തി അജ്ഞാത പാഴ്‌സല്‍

0
7
മാര്‍ക്കറ്റില്‍ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു

തിരൂര്‍ : മത്സ്യ മാര്‍ക്കറ്റില്‍ ഇന്ന് പുലര്‍ച്ചെ ചോരയില്‍ പുരണ്ട കവറില്‍ മനോഹരമായി വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ പാഴ്‌സല്‍ കണ്ടെത്തിയത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി.
തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയെങ്കിലും പാഴ്‌സല്‍ പെട്ടി തുറന്നില്ല. റയില്‍വേ സ്റ്റേഷനോട് ചേര്‍ന്നാണ് മത്സ്യ മാര്‍ക്കറ്റെന്നതും, രാവിലെ ലോഡിറക്കുവാന്‍ നിരവധി ഇതര സംസ്ഥാന ലോറികള്‍ വന്ന് പോയതും ആശങ്ക ഉയര്‍ത്തി. ഒടുവില്‍ മലപ്പുറത്തു നിന്നും ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പാഴ്‌സല്‍ പരിശോധിച്ച ശേഷം തുറന്നു നോക്കിയപ്പോള്‍ പെട്ടി നിറയെ കോഴി വെയ്‌സ്റ്റായിരുന്നു.
ഇതോടെ മണിക്കൂറുകളുടെ ആശങ്കക്ക് വിരമമായി ജനവും, പോലീസും ചിരിച്ചു കൊണ്ട് പിരിഞ്ഞു. എങ്കിലും പാഴ്‌സലിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെയും നാട്ടുകാരുടേയും കണ്ണുവെട്ടിക്കാന്‍ കോഴിക്കടക്കാരോ, കല്യാണപ്പുരക്കാരോ ഒപ്പിച്ചതാകാമിതെന്നാണ് നിഗമനം.

 

LEAVE A REPLY

Please enter your comment!
Please enter your name here