നഗ്‌നചിത്രം പകര്‍ത്തി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി: സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

0
17

പാങ്ങോട് : വീട്ടമ്മയുടെ നഗ്‌നചിത്രം മൊബൈലില്‍ പകര്‍ത്തി വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. സ്‌കൂള്‍ ബസ് ഡ്രൈവറായ പാങ്ങോട് മാമ്പഴവിള വീട്ടില്‍ സുജിത്ത് (29 )ആണ് അറസ്റ്റിലായത്. സ്‌കൂള്‍ ബസ് ഡ്രൈവര്‍ സുജിത്ത് വീട്ടമ്മയുടെ മകളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതിനിടെ വീട്ടമ്മയുമായി സൗഹൃദം നടിച്ച് പതിവായി വീട്ടില്‍ വരുകയും വീട്ടമ്മയുമായി പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും മൊബൈല്‍ ക്യാമറയില്‍ വീട്ടമ്മയുടെ നഗ്‌ന ചിത്രമെടുക്കുകയും പിന്നീട് പലതവണയായി മൂന്നു ലക്ഷം രൂപയും ഇരുപത് പവനോളം വരുന്ന സ്വര്‍ണവും കൈക്കലാക്കുകയുമായിരുന്നു. സുജിത്ത് വീണ്ടും പണവും സ്വര്‍ണവും ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാന്‍ ഇവര്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് നഗ്‌നചിത്രം സോഷ്യല്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും തന്റെ സുഹൃത്തുക്കള്‍ക്ക് വീട്ടമ്മയെ പരിചയപ്പെടുത്തികൊടുക്കും മെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് വീട്ടമ്മ പാങ്ങോട് പോലീസില്‍ പരാതി നല്‍കിയത്. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സുജിത്തിന്റെ സുഹൃത്തുക്കള്‍ക്ക് കേസില്‍ പങ്കുണ്ടോ എന്നുംപോലീസ് അന്വേഷിക്കുന്നുണ്ട്. പാങ്ങോട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ .എന്‍ സുനീഷ് , സബ്ബ് ഇന്‍സ്പക്ടര്‍ എം സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here