ബാങ്കുകളുടെ പ്രവര്‍ത്തി ദിവസം അഞ്ചാക്കിയേക്കും; നിര്‍ദ്ദേശം പരിഗണനയില്‍

0
14

ആലപ്പുഴ: രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം അഞ്ചുദിവ സമാക്കിയേക്കും. ഇതുസം ബന്ധിച്ചുള്ള നിര്‍ദ്ദേശം അഖി ലേന്ത്യാതലത്തിലുള്ള ബാങ്കേഴ്സ് സമിതിയുടെ പരിഗ ണനയിലാണ്. തീരുമാനം തെരഞ്ഞെടുപ്പിനു ശേഷമായിരിക്കും ഉണ്ടാവുക. എസ്. ബി.ഐ. ഉള്‍പ്പെടെ പ്രമുഖ ബാങ്കുകള്‍ എല്ലാം ഇക്കാര്യ ത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്.

എ.ടി.എമ്മും ഇ-ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ വന്നതോടെ ബാങ്കുകളുടെ പ്രവര്‍ത്തി ദിവ സങ്ങള്‍ കുറക്കുന്നതില്‍ പ്രശ് മില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.

റിസര്‍വ് ബാങ്കിന്റെ പ്രവര്‍ ത്തനം ആഴ്ചയില്‍ അഞ്ചു ദിവസമാണ്. അന്താരാഷ്ട്ര തലത്തിലും ബാങ്കുകളുടെ പ്രവര്‍ത്തനം അഞ്ചുദിവസമാ ണ്. മാത്രമല്ല ശനിയും ഞായറും വിദേശവ്യാപാരമില്ല. ഇതെല്ലാം അവധി അനുവദിക്കുന്നതിന് അനുകൂല സാഹചര്യമാണ്.
അതേസമയം ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനം കുറച്ചാല്‍ ജനജീവിത്തെ ബാ ധിക്കുമെന്നാണ് കേന്ദ്ര സര്‍ ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇ-ട്രാ ന്‍ സ്ഫര്‍, എ.ടി.എം. എന്നിവ കൈകാര്യം ചെയ്യുന്നതില്‍ പ്പോലും ജനങ്ങള്‍ വേണ്ടത്ര സജ്ജരായിട്ടില്ലെന്നും പറയു ന്നു. എന്നാല്‍ ഡിജിറ്റല്‍ സംവി ധാനങ്ങളെ വളര്‍ത്താന്‍ അവ ധി സഹായിക്കുമെന്ന വാദവും സര്‍ക്കാരിന് മുന്നി ലുണ്ട്.

ആഴ്ചയില്‍ അഞ്ചുദിവസം പ്രവര്‍ത്തിയാക്കണമെന്ന് ബാങ്കിങ് മേഖലയിലെ സംഘ ടനകള്‍ ഒട്ടേറെത്തവണ അഖി ലേന്ത്യാ ബാങ്കിങ് സമിതിക്കും
ബാങ്ക് മാനേജ്മെന്റുകള്‍ക്കും നിവേദനം നല്‍കിയിരുന്നു. ജീവനക്കാര്‍ക്കുണ്ടാകുന്ന സമ്മര്‍ദം, ജോലിഭാരം എന്നിവ കണക്കിലെടുത്തായിരുന്നു ഇത്. നിലവില്‍ രണ്ടാം ശനി യാഴ്ചയും നാലാം ശനിയാഴ് ചയും ബാങ്കുകള്‍ക്ക് അവധി യാണ്.

LEAVE A REPLY

Please enter your comment!
Please enter your name here