ദിലീപ് ആരാധകന്റെ കഥയുമായി ‘ഷിബു’ അടുത്ത മാസം തിയേറ്ററുകളില്‍

0
14

ദിലീപ് ഫാനായ യുവാവിന്റെ കഥയുമായി ‘ഷിബു’ അടുത്ത മാസം റിലീസിനെത്തും. സംവിധായകരായ സത്യന്‍ അന്തിക്കാടിന്റെയും ലാല്‍ ജോസിന്റെയും സിനിമകളുടെ ആരാധകനായ നായകന്‍ സിനിമ പഠിക്കുന്നതും അതിനിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും പ്രണയവുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്ണനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ”ഞാന്‍ പ്രകാശനി”ലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. ഡോ.കല്യാണി എന്ന വേഷത്തിലാണ് അഞ്ജു അഭിനയിക്കുന്നത്. ജൂണ്‍ 28ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

‘ഒരു സിനിമാപ്രേമിയാണ് ഷിബുവിലെ നായകന്‍. തീയേറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെയാണ് അയാള്‍ സിനിമ എന്ന കലയുമായി അടുക്കുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് തന്റെ ഇഷ്ടനടനെ നായകനാക്കി സിനിമ ഒരുക്കണമെന്നാണ് ഷിബുവിന്റെ ആഗ്രഹം’, എന്നാണ് ചിത്രത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്.

’32ാം അദ്ധ്യായം 23ാം വാക്യം’ എന്ന സിനിമ ഒരുക്കിയ അര്‍ജുന്‍, ഗോകുല്‍ എന്നിവര്‍ ചേര്‍ന്നാണ് ഷിബു സംവിധാനം ചെയ്തിരിക്കുന്നത്. ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന സിനിമയുടെ തിരകഥാകൃത്തായ പ്രണീഷ് വിജയനാണ് ഷിബുവിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. കാര്‍ഗൊ സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സലിംകുമാര്‍, ബിജു കുട്ടന്‍, അല്‍താഫ് സലിം, ഹരിത നായര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here