വി. മുരളീധരന് അംഗീകാരമായി സഹമന്ത്രി പദവി; വിശ്വസ്തനെ ടീമിലെടുത്ത് മോദി

0
6

കോഴിക്കോട്: ഒന്നുമില്ലാതിരുന്ന ഒരു പാര്‍ട്ടിയെ തിരഞ്ഞെടുപ്പു ഗോദകളില്‍ കരുത്തുറ്റ എതിരാളിയാക്കാന്‍ പാര്‍ട്ടി അധ്യക്ഷപദവിയില്‍ ഇരുന്നുകൊണ്ട്ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്ന നേതാവാണ് വി. മുരളീധരന്‍. കമ്യൂണിസ്റ്റുകാരുടെശക്തി കേന്ദ്രത്തില്‍ കോണ്‍ഗ്രസ്അനുഭാവിയുടെ മകനായിജനിച്ച മുരളീധരന്റെ ജന്മനിയോഗം കേരളത്തില്‍ബി.ജെ.പിയെ വളര്‍ത്തലായിരുന്നു. ഈ നിയോഗംകൃത്യതയോടെ നടപ്പാക്കിയതിന്റെ അംഗീകാരമാണ്എം.പി സ്ഥാനവും ഇപ്പോള്‍തേടിയെത്തിയിരിക്കുന്ന കേന്ദ്രമന്ത്രി പദവിയും.കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ 45 ദിവസംകാല്‍നട യാത്ര നടത്തിബി.ജെ.പിക്കു ബൂത്ത് കമ്മിറ്റിഉണ്ടാക്കിയ മുരളീധരന്‍, കേരളത്തിലും ബി.ജെ.പിക്കുമേല്‍വിലാസമുണ്ടാക്കിയ ശേഷമാണ് സംസ്ഥാന അധ്യക്ഷകസേര കുമ്മനം രാജശേഖരനു കൈമാറിയത്.മികച്ച സംഘാടകന്‍ എന്നനിലയില്‍ പ്രധാനമന്ത്രിയുടെയും ബി.ജെ.പി ദേശീയ
അധ്യക്ഷന്റെയും ആര്‍.എസ.്എസ് നേതൃത്വത്തിന്റെയുംവിശ്വസ്തനാണ് മുരളീധരന്‍.സംസ്ഥാന അധ്യക്ഷ പദവിഒഴിഞ്ഞപ്പോള്‍ തന്നെ കേന്ദ്രനേതൃത്വത്തില്‍ മുരളീധരന്‍പദവി ഉറപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ സംഘാടന മേഖലകളിലെല്ലാം കഴിവു തെളിയിച്ചമുരളീധരനെ ജനപ്രതിനിധി എന്ന നിലയില്‍ പുതിയനിയോഗം ഏല്‍പ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ബി.ജെ.പിക്കു ജയിപ്പിക്കാന്‍ കഴിയുന്നരാജ്യസഭ സീറ്റിനായുള്ള കാത്തിരിപ്പിനൊടുവില്‍ മഹാരാഷ്ട്രയില്‍ നിന്നു മുരളീധരന്‍ എതിരില്ലാതെ എം.പിയായി.തലശേരി സ്വദേശിയായ മുരളീധരന്‍ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തലശേരി താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രമുഖ്,സംസ്ഥാന സെക്രട്ടറി എന്നീപദവികള്‍ നേടി. ബ്രണ്ണന്‍ കോളജില്‍ നിന്ന് ബി.എ ഇംഗ്ലീഷ്‌ലിറ്ററേച്ചര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പി.എസ്.സി നിയമനം ലഭിച്ചു. എ.ബി.വി.പിയുടെ ഉത്തരമേഖല ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തകനായി. പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്കു മാറ്റി. എ.ബി.വി.പിയുടെ ദേശീയ സെക്രട്ടറിയായി അ
ഞ്ചു കൊല്ലം മുംബൈയിലും മുരളീധരന്‍ പ്രവര്‍ത്തിച്ചു. ആ പഴയ തട്ടകത്തില്‍ നിന്നാണ് ആദ്യമായി എം.പി സ്ഥാനം അദ്ദേഹത്തെ തേടിയെത്തുന്നതെന്നത് മറ്റൊരു യാദൃച്ഛികത.1998ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്‌റു യുവ കേന്ദ്രയുടെ വൈസ് ചെയര്‍മാനുംപിന്നീട് സെക്രട്ടറി റാങ്കില്‍ ഡയറക്ടര്‍ ജനറലുമായി. 13 വര്‍ഷംആര്‍.എസ്.എസ് പ്രചാരകനായിരുന്നു. 2004ല്‍ബി.ജെ.പിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. 2006ല്‍ പി.കെ. കൃഷ്ണദാസിന്റെ കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും 2009ല്‍ ബി.ജെ.പി സംസ്ഥാനപ്രസിഡന്റുമായി. ചേളന്നൂര്‍ എസ്.എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here