ആലുവ :നിരാലംബരായ അമ്മമാർക്ക് നിർമ്മിച്ച് നൽകുന്ന അ​മ്മ​ക്കി​ളി​ക്കൂ​ട് കാരുണ്യ ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി​ പ്രകാരം    കീഴ്മാട് പഞ്ചായത്ത് പതിനൊന്നാം വാർഡ് മുളളം കുഴിയിൽഷൈല ഷാജിക്കുവേണ്ടി നിര്‍മ്മിക്കുന്ന 42-ാം മ​ത്തെ ഭ​വ​ന​ത്തി​ന്റെതറക്കല്ലിടൽകർമ്മംസ്പോൺസർമാരായഎംഫാര്‍ ഗ്രൂപ്പിന്‍റെ ഡയറക്ടര്‍  എം.എം മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു.


അന്‍വര്‍ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ രമേശ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. അബ്ദുള്‍ മുത്തലിബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.രമേശന്‍ തുടങ്ങി വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു.

സ്വ​ന്ത​മാ​യി ഭൂ​മി​യു​ണ്ടാ​യി​ട്ടും അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത കൂ​ര​ക​ളി​ലും വാ​ട​ക വീ​ടു​ക​ളി​ലും ക​ഴി​യേ​ണ്ടി​വ​രു​ന്ന അ​മ്മ​മാ​ര്‍​ക്കും അ​വ​രു​ടെ മ​ക്ക​ള്‍​ക്കും ഒ​രു സു​ര​ക്ഷി​ത ഭ​വ​നം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അൻവർ സാദത്ത് എം.എല്‍.എ, സുമനസ്സുകളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാാണ് അ​മ്മ​ക്കി​ളി​ക്കൂ​ട് കാ​രു​ണ്യ​ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി.


ഈ പദ്ധതി പ്രകാരം  41 ഭവനങ്ങള്‍ക്ക് കല്ലിടുകയും, പണി പൂര്‍ത്തിയായ 34 ഭവനങ്ങള്‍ ഇതുവരെകൈമാറുകയും ചെയ്തു. ശ്രീ​മൂ​ല​ന​ഗ​രം, നെ​ടു​മ്പാ​ശേ​രി, ചെ​ങ്ങ​മ​നാ​ട്, ചൂ​ര്‍​ണ്ണി​ക്ക​ര, കീ​ഴ്മാ​ട്, എ​ട​ത്ത​ല, കാ​ഞ്ഞൂ​ര്‍ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഏ​ഴ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാണ്. 510 ച​തു​ര​ശ്ര അ​ടി​യി​ൽ 6.12 ലക്ഷം രൂപ ചില വിലാണ് ഈ ​ഭ​വ​ന​ങ്ങ​ള്‍ നി​ർ​മി​ക്കു​ന്ന​ത്.

 

LEAVE A REPLY

Please enter your comment!
Please enter your name here