തിരുവനന്തപുരം: സിഎജി റിപ്പോർട്ടിൽ പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങൾ വിവാദമാവുന്നതിനിടെ ഡിജിപിക്ക് ചെലവഴിക്കാവുന്ന ഫണ്ട് കുത്തനെ ഉയർത്തി സർക്കാർ ഉത്തരവിറക്കി. രണ്ട് കോടിയിൽ നിന്നും അഞ്ച് കോടിയായാണ് തുക ഉയർത്തിയത്.

പൊലീസ് നവീകരണത്തിന് കീഴിലെ പദ്ധതി ചെലവുകൾക്കാണ് തുകയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പൊലീസ് നവീകരണഫണ്ടിലെ ധൂർത്തും അഴിമതിയും വിവാദമായി മാറിയതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

സിഎജി റിപ്പോർട്ട് പുറത്താതാവുന്ന തിന് രണ്ടാഴ്ച മുൻപാണ് ഉത്തരവ് ഇറങ്ങിയത്. നവീകരണ ആവശ്യങ്ങൾക്കുള്ള തുക ഉയർത്തണമെന്നാവശ്യപ്പെട്ട് 2018 മുതൽ ഡിജിപി ലോകനാഥ് ബെഹ്റ ആറ് തവണ ആഭ്യന്തരവകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തരവകുപ്പിന്റെ പുതിയ ഉത്തരവ്.2013ൽ ഒരു കോടി രൂപയായിരുന്ന ഫണ്ട് 2015ലാണ് രണ്ട് കോടി രൂപയായി ഉയർത്തിയത്. പിന്നാലെയാണ് 2020ൽ ഈ തുക കുത്തനെ ഉയർത്തിക്കൊണ്ടുളള ഉത്തരവും പുറത്തുവന്നിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here