ആധാർ അധിഷ്ഠിതതണ്ടപർ സംസ്ഥാനത്ത്ആ നടപ്പാക്കുന്നതിന്റെ ഭാഗമായി കരമടക്കുമ്പോൾ ഇനി ആധാറുമായി ബന്ധിപ്പിക്കണം. ഇതിന്റെ ഉത്തരവ് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം ഇറക്കി. പുതുതായി ആധാരം രജിസ്റ്റർ ചെയ്ത് പോക്ക് വരവ് നടത്തുന്നവർ, കരം പുതുക്കുന്നവർ എന്നിവർ ഇനി ആധാർ ലിങ്ക് ചെയ്താതാൽ മാത്രമേ ഇനികരമടക്കാൻ സാധിക്കൂ എന്നാണറിയുന്നത്.ഈ മാസം14-നാണ് റവന്യൂ വകുപ്പിന്റെ റിപ്പോർട് പുറത്തിറങ്ങിയത്.
. എന്നാൽ എന്നു മുതൽ നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടില്ല.



സർക്കാരിന് ഇനി വളരെ എളുപ്പമാണ്‌ സംഗതികൾ. ഇത്തവണ കരം അടയ്ക്കാൻ പോകുന്നവർ ഉടമയുടെ ആധാർ കാർഡ്‌ കൂടെ കൊണ്ടു പോയാലേ കരം അടയ്ക്കാൻ പറ്റൂ.
പിന്നെ സർക്കാരിന്‌ ഒരു ക്ലിക്കിൽ സംഭവം കിട്ടും. ഒരു ആധാർ നമ്പറിൽ എത്രയിടത്ത്‌ കരം അടച്ചു എന്നുമാത്രം നോക്കും.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് പ്രധാനമായും ഇതില്‍ പിടിക്കപ്പെടാൻ പോകുന്നത്. കാരണം കൈക്കൂലിയിലൂടെയും അഴിമതിയിലൂടെയും സമ്പാദിച്ചതെല്ലാം ഭൂമിയിലാണ് മിക്കവരും നിക്ഷേപിച്ചിരിക്കുന്നത്.
അർഹതയില്ലാത്തത്‌ നോക്കാൻ ഏൽപ്പിച്ചു കൊടുത്ത അവകാശികളേക്കാൾ അങ്കലാപ്പിലായത്‌ ഏറ്റെടുത്ത ബിനാമികളാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here