കോയമ്പത്തൂർ തിരുപ്പൂരിൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ക​ണ്ട​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മരണം 20. ആയി.കോ​യ​ന്പ​ത്തൂ​ർ അ​വി​നാ​ശി റോ​ഡി​ൽ വ്യാ​ഴാ​ഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മി​ത വേ​ഗ​ത​യെ തു​ട​ർ​ന്ന് ഡി​വൈ​ഡ​ർ മ​റി​ക​ട​ന്ന് വ​ന്ന ക​ണ്ടെ​യ്ന​ർ ടൈ​ൽ ലോ​റി ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്. ബ​സി​ൽ 48 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് സ്ഥി​രീ​ക​ര​ണം. ബ​സി​ന്‍റെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മ​രി​ച്ച​താ​യാ​ണ് വി​വ​രം.

നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ബ​സ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മായി വരുന്നേയുള്ളൂ. കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സ്ഥ​ല​ത്തെ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടും എ​റ​ണാ​കു​ള​ത്തും ഇ​റ​ങ്ങാ​നു​ള്ള​വ​രാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. വിദ്യാർത്ഥികളും ഉണ്ടായതായറിയുന്നു.പാലക്കാട് എം.പി.അപകടസ്ഥലത്തേക്ക് തിരിച്ചു. ആവശ്യ സഹായം നൽകാൻ പാലക്കാട് കളക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.ഗതാഗത മന്ത്രിയും അപകടസ്ഥലത്തേക്ക്,


LEAVE A REPLY

Please enter your comment!
Please enter your name here