ദേശീയ പാതാ നിര്‍മാണമടക്കം ഇന്ത്യയിലെ റോഡ് നിര്‍മാണ പദ്ധതികളില്‍ ചൈനീസ് കമ്പനികളെ അനുവദിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി. ലഡാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗഡ്ഗരിയുടെ പ്രസ്താവന

ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ചൈനീസ് നിക്ഷേപകരെ പ്രോത്സാഹിപ്പിക്കില്ല. സംയുക്ത റോഡ് നിര്‍മാണ സംരംഭങ്ങളിലും ചൈനീസ് കമ്പനികളെ അനുവദിക്കില്ലെന്നും ഗഡ്ഗരി പറഞ്ഞു. ദേശീയപാതാ നിര്‍മാണ പദ്ധതികളില്‍ ചൈനീസ് കമ്പനികളെ വിലക്കിക്കൊണ്ടുള്ള പുതിയ സര്‍ക്കാര്‍ നയം ഉടന്‍ പുറത്തിറക്കും

ഇതുകൂടാതെ ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവുവരുത്തും. നിലവിലുള്ള പദ്ധതികള്‍ക്കും വരാനിരിക്കുന്ന പദ്ധതികള്‍ക്കും പുതിയ തീരുമാനം ബാധകമായിരിക്കും. ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇളവ് നല്‍കുന്നതിനായി ചടങ്ങളില്‍ ഇളവ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഹൈവേ സെക്രട്ടറിക്കും നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്‍മാനും നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here