• benny press ekm

കൊച്ചി: കെ എം മാണിയെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് സിപിഎമ്മും ഇടതുമുന്നണിയുമാണെന്നും മുന്നണി തീരുമാനം അംഗീകരിക്കാത്തതിനാലാണ് ജോസ് പക്ഷത്തെ മാറ്റി നിര്‍ത്തിയതതെന്നും യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

എന്നും സി പി എമ്മിനെതിരെ ശബ്ദിച്ച വ്യക്തിയാണ് കെ എം മാണി. സി പി എം മാണിയെ വേട്ടയാടിയപ്പോള്‍ സംരക്ഷിച്ചത് കോണ്‍ഗ്രസും യു ഡി എഫുമാണെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. കെ എം മാണി യു ഡി എഫിന്റെ അനിഷേധ്യ നേതാവാണ്. കെ എം മാണിയോട് എന്നും ആദരവ് മാത്രമാണുള്ളത്.

യു ഡി എഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ നടപ്പാക്കാത്തത് കൊണ്ടും മുന്നണി തീരുമാനം അംഗീകരിക്കാത്തത് കൊണ്ടുമാണ് ജോസ് പക്ഷത്തെ മാറ്റി നിര്‍ത്തിയതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. മുന്നണി തീരുമാനം അംഗീകരിക്കാത്തതിനാലാണ് യു ഡി എഫില്‍ തുടരാനുള്ള അര്‍ഹത അവര്‍ക്കില്ലെന്ന നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയില്‍ തുടരാനുള്ള അര്‍ഹത ഉണ്ടെന്ന് തെളിയിക്കേണ്ടത് ജോസ് പക്ഷമാണെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.പി സി ജോര്‍ജിന്റെ മുന്നണി പ്രവേശനകാര്യം ഇതുവരെ യു ഡി എഫ് ചര്‍ച്ച ചെയ്തില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു ഡി എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി ബെന്നി ബഹനാന്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here