മലപ്പുറം :വർധിച്ചു വരുന്ന പെട്രോൾ , ഡീസൽ, പാചക വാതക വിലയിൽ പ്രതിഷേധിച്ചു കൊണ്ട് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംഘടനയുടെ വനിതാ വിഭാഗമായ കേരള പ്രദേശ് വനിതാ ഗാന്ധി ദർശൻ വേദി മലപ്പുറം ജില്ലാ കമ്മിറ്റി 4-07-2020 ശനിയാഴ്ച കാലത്ത് 11മണി മുതൽ ഉച്ചക്ക് 3മണി വരെ അടുക്കള സമരം സംഘടിപ്പിച്ചു .. സംസ്ഥാന വനിതാ ഗാന്ധി ദർശൻ വേദിയുടെ നിർദേശ പ്രകാരം ഇന്ന് സംസ്ഥാനത്തു എല്ലാ ജില്ല കളിലും സംഘടിപ്പിച്ച പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം രമ്യ ഹരിദാസ് എം പി നിർവഹിച്ചു .. മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ വനിതാ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ കെ എം ഗിരിജ യുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികൾ പരിപാടിയുടെ ഭാഗമായി… ഫാത്തിമ ബീവി ഷക്കീല , പ്രവിത രവീന്ദ്രൻ , കൗലത്ത് , ലീലാമ്മ, അഞ്ജിത , തോമസ്, സരസ്വതി ടീച്ചർ, രമണി രാജഗോപാലൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു…

LEAVE A REPLY

Please enter your comment!
Please enter your name here