ആലുവ നഗരത്തില്‍ 13 വാര്‍ഡുകള്‍ കണ്ടോയ്ന്‍മെന്റ് സോണിലായി. 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20, 23 എന്നീ വാർഡുകളാണ് കണ്ടോയ്‌മെന്റസോണിൽ ആയത്.കോവിഡ് പിടിപെട്ടവരുമായുള്ള സമ്പർക്ക പട്ടിക മൂലമാണ് ഇത്രയും വാർഡുകൾ കണ്ടോ യ്മെമെൻറ് സോണി ലാകാൻ കാരണം.

ആകെ 26 വാർഡുകളാണ് നഗരസഭയിലുള്ളത്. പകുതിയിലധികം വാർഡുകൾ കണ്ടോയ്മെന്റ് സോണായാൽ നഗരം പൂർണമായും അടച്ചിടേണ്ട അവസ്ഥ ഉണ്ടാകും. തോട്ടക്കാട്ടുകര പ്രദേശത്ത് കോവിഡ് ബാധിതർ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തത് പൂർണമായ അടച്ചിടലിൽ നിന്നും നഗരത്തെ ഒഴിവാക്കാൻ കാരണമായി.

നിലവിൽ പ്രാധാനമായും ആലുവ ടൗൺ വാർഡുകളാണ് കണ്ടെയ്മെന്റ് സോണിൽ വരുന്നത്. നഗരത്തിലെ ജനത്തിരക്ക്, പുറമെ നിന്നുള്ള ആളുകളുടെ വരവ് എന്നിവ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഇതിനിടെ കോവിഡ് രോഗികളെ തിരിച്ചറിയുന്നതിനായി ഇന്ന് ആലുവ പ്രിയദർശിനിടൗൺ ഹാളിൽ സ്രവ പരിശോധനയും ഉണ്ടായിരുന്നു.

സമീപ പഞ്ചായത്തായ എടത്തലയിൽ 4, 13 വാർഡുകൾക്ക് പുറമെ ഒന്നാം വാർഡ് ഗാന്ധിനഗർ പ്രദേശവും കണ്ടെയ്ൻമെന്റ് സോൺ ആക്കിയിട്ടുണ്ട്.

കീഴ്മാടിലെ 4, 5 വാര്‍ഡുകള്‍ ചൂര്‍ണ്ണിക്കരയിലെ 7-ാം വാര്‍ഡ് എന്നിവിടങ്ങളും കണ്ടെയ്മെൻറ് സോണായി .

കടുങ്ങല്ലൂർ പഞ്ചായത്തിലെ എട്ടാം വാർഡായ ഉളിയന്നൂരിനു പുറകെ ഏഴാം വാർഡായ കുഞ്ഞുണ്ണിക്കരയും കണ്ടോ യ്ൻൻമെൻറ് സോണി ലായതോടെ ആലുവയിൽ നിന്നും ഉളിയന്നൂർക്കുള്ള പാലം പോലീസ് അടച്ച് കാവൽ ഏർപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here