ചാവക്കാട്:മണത്തലയിൽ ഇരട്ട തലയുള്ള പശുക്കുട്ടിയെ വെറ്ററിനറി ഡോക്ടർമാർ പുറത്തെടുത്തു.മണത്തല നെടിയേടത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൊന്നുപറമ്പിൽ വാസുദേവൻറെ വീട്ടിൽ വളർത്തുന്ന പശുവിന്റെ വയറ്റിൽ നിന്നാണ് ഇരട്ട തലയുള്ള ചത്ത പശുക്കുട്ടിയെ പുറത്തെടുത്തത്.ജനിത തകരാറ് മൂലം സംഭവിക്കുന്ന ഈ അവസ്ഥ മേഖലയിൽ ആദ്യത്തെതാണെന്ന്‌ ഡോക്ടർമാർ പറഞ്ഞു.ചാവക്കാട് മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ.രഞ്ജി ജോൺ,എഎഫ്ഒ സി.വി.മദനൻ,മൃഗാശുപത്രി ജീവനക്കാരായ ബാലൻ,അബ്ദുള്ള എന്നിവരും,നാട്ടുകാരും ചേർന്ന് മൂന്ന് മണിക്കർ നേരമെടുത്താണ് ശസ്ത്രക്രിയ കൂടാതെ കുട്ടിയെ പുറത്തെടുക്കാനായത്.എച്ച്എഫ് ഇനത്തിൽപെട്ട പശുവിൻറെ ആദ്യപ്രസവമായിരുന്നു.പശു സുഖമായിരിക്കുന്നു.ഇരട്ട തലയുള്ള പശുക്കുട്ടിയെ കാണാൻ ഒട്ടേറെ പേരാണെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here