കൊച്ചി .വിദ്യാർത്ഥികളായ  ശ്രീനന്ദൻ , ഗോപീകൃഷ്ണൻ എന്നിവർ വയറിംഗ്  പൈപ്പിൽ നിർമ്മിച്ച കാലുകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ ഡിസ്പെൻസിംഗ് ഉപകരണം തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയ്ക്ക് കൈമാറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് അവരുടെ ദൗത്യം. തുരുത്ത് പുതിയേടത്ത് പി.ജി.സുനിൽകുമാറിൻ്റെ മക്കളാണ് .  ശ്രീനന്ദൻ ഗിവഗിരി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയും, ഗോപീകൃഷ്ണൻ ഫിസാറ്റിൽ  എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമാണ്.

ലൈബ്രറി പ്രസിഡൻ്റ് പി.സി.സതീഷ് കുമാർ ഉപകരണം ഏറ്റുവാങ്ങി.   സെക്രട്ടറി കെ.പി.അശോകൻ,   ജോ. സെക്രട്ടറി എസ്.രാധാകൃഷ്ണൻ, വൈസ്.പ്രസി.  പി.കെ.അലിയാർ, കമ്മിറ്റി അംഗങ്ങളായ ജെ.എം നാസ്സർ, പി.കെ.സുഭാഷ്, എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here