പെരുമ്പിലാവ്: പെരുമ്പിലാവിലെ മത്സ്യ മാർക്കറ്റ് ഞായറാഴ്ച്ച (19-07-2020) മുതൽ താൽക്കാലികമായി അടച്ചിടും.
പട്ടാമ്പി നഗരസഭ മത്സ്യ മാർക്കറ്റിലെ കമ്മീഷൻ എജന്റിന്റെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പട്ടാമ്പി നഗരസഭ മത്സ്യ മാർക്കറ്റ് കഴിഞ്ഞ ദിവസം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
പെരുമ്പിലാവിലെ മത്സ്യ മാർക്കറ്റുകളിൽ തിരക്ക് കൂടുന്നതിന്റെ ഭാഗമായാണ് മാർക്കറ്റ് താൽക്കാലികമായ് അടക്കുന്നത്. കുന്നംകുളം പോലീസ്, കടവല്ലൂർ ഗ്രാമപഞ്ചായത്ത് അധികൃതർ, പഞ്ചായത്തിലെ ഹെൽത്ത് വിഭാഗവും സംയുക്തമായാണ് പെരുമ്പിലാവിലെ മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here