സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഫൈ​സ​ൽ ഫ​രീ​ദ്

പി​ടി​യി​ലാ​യ​തോ​ടെ ഇ​യാ​ളു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന മ​ല​യാ​ള​ത്തി​ലെ മൂ​ന്നു പ്ര​മു​ഖ ന​ടി​മാ​ർ അ​ങ്ക​ലാ​പ്പി​ൽ.

കേ​ര​ള​ത്തി​ൽ ഫൈ​സ​ൽ എ​ത്തി​യാ​ൽ ക​സ്റ്റം​സും എ​ൻ​ഐ​എ​യും ഫൈ​സ​ലി​നെ ചോ​ദ്യം ചെ​യ്യു​ക​യും കേ​ര​ള​ത്തി​ലെ ഭ​ര​ണ​രം​ഗ​ത്തെ പ്ര​മു​ഖ​രു​മാ​യി അ​ടു​പ്പ​മു​ള്ള പ​ല ഉ​ന്ന​ത​രും കു​ടു​ങ്ങു​മെ​ന്നു​മാ​ണ് ദു​ബാ​യി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം.

ദു​ബാ​യി​യി​ലെ പ​ല സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് ഫൈ​സ​ൽ​വ​ഴി എ​ത്താ​റു​ള്ള ന​ടി​മാ​രാ​ണ് ഇ​പ്പോ​ൾ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യി​ട്ടു​ള്ള​ത്. ഫൈ​സ​ൽ ഫ​രീ​ദ് ത​ന്‍റെ ആ​ഡം​ബ​ര കാ​റി​ൽ ദു​ബാ​യി ന​ഗ​ര​ത്തി​ൽ ഒ​പ്പം​കൂ​ട്ടി ക​റ​ങ്ങാ​റു​ള്ള യു​വ ന​ടി​മാ​രെ​ക്കു​റി​ച്ചു നി​റം​പി​ടി​ച്ച ക​ഥ​ക​ളാ​ണ് ദു​ബാ​യി​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലു​ള​ള​ത്. ജു​മൈ​റ​യി​ലെ ആ​ഡം​ബ​ര ബീ​ച്ചി​ൽ ഫൈ​സ​ൽ ഫ​രീ​ദി​നൊ​പ്പം ഉ​ല്ല​സി​ക്കു​ന്ന ന​ടി​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ദു​ബാ​യി മാ​ളി​ലെ ബ്രാ​ൻ​ഡ​ഡ് വാ​നി​റ്റി​ബാ​ഗ് ഷോ​റൂ​മി​ൽ ന​ടി​മാ​ർ​ക്കൊ​പ്പ​മെ​ത്തി അ​വ​ർ​ക്കു വ​ൻ വി​ല​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​ക​ലും ഫൈ​സ​ൽ ഫ​രീ​ദി​ന്‍റെ പ​തി​വാ​യി​രു​ന്നു. ദു​ബാ​യി മാ​ളി​നോ​ടു ചേ​ർ​ന്നു സ്ഥി​തി ചെ​യ്യു​ന്ന ബു​ർ​ജ് ഖ​ലീ​ഫ​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യു​ടെ ഫ്ലാ​റ്റി​ലും ഫൈ​സ​ലും ന​ടി​മാ​രും മാ​ഹി​യി​ലെ സ​മ്പ​ന്ന​നും നി​ത്യ​സ​ന്ദ​ർ​ശ​ക​രാ​ണ്. ന​ടി​മാ​ർ​ക്കു ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നു വ്യ​ക്ത​മ​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കി​ടെ​യു​ള്ള ന​ടി​മാ​രു​ടെ ദു​ബാ​യി യാ​ത്ര ദു​രൂ​ഹ​ത ഉ​ള​വാ​ക്കി​യി​ട്ടു​ണ്ട്.

ഫൈ​സ​ൽ ഫ​രീ​ദി​ന്‍റെ ജി​മ്മി​ലും ഈ ​ന​ടി​മാ​ർ എ​ത്താ​റു​ണ്ടെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ൾ പ​റ​ഞ്ഞു. ദു​ബാ​യി റാ​ഷീ​ദി​യ​യി​ലെ വീ​ട്ടി​ൽ​നി​ന്നു​മാ​ണ് ഫൈ​സ​ലി​നെ ദു​ബാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ മ​ന​സ് തു​റ​ന്നാ​ൽ ദു​ബാ​യി​യി​ലെ ചി​ല അ​തി​സ​മ്പ​ന്ന​രു​ടെ മു​ഖം​മൂ​ടി​യും അ​ഴി​യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്.

ഫൈ​സ​ലി​ന്‍റെ യു​എ​ഇ ഫോ​ൺ ന​മ്പ​റു​ക​ളു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ദു​ബാ​യി പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here