തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച 19 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​റു പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഒ​ന്പ​തു പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ജി​ല്ല​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 885 ആ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 551.

രോ​ഗം സ്ഥി​രീ​ക​രി​ച്ച 315 പേ​ർ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 13 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ:

ഭ​ർ​ത്താ​വി​ൽ നി​ന്നും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​ട്ട​പ്പാ​ടം സ്വ​ദേ​ശി (38, സ്ത്രീ), കെഎസ്ഇ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​ക​ളാ​യ (51, പു​രു​ഷ​ൻ), (18, സ്ത്രീ), 16 ​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി, (26, പു​രു​ഷ​ൻ), (42, സ്ത്രീ) ​കെഎൽഎഫ് ക്ല​സ്റ്റ​റി​ൽ​നി​ന്ന് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി (45, പു​രു​ഷ​ൻ).

എ​റ​ണാ​കു​ള​ത്തു​നി​ന്ന് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ടി​യൂ​ർ സ്വ​ദേ​ശി (46, പു​രു​ഷ​ൻ),
ഐ​ടി​ബി​പി ക്യാം​പി​ൽ നി​ന്ന് യാ​ത്ര ചെ​യ്ത് വ​ന്ന ചാ​വ​ക്കാ​ട് സ്വ​ദേ​ശി (41, പു​രു​ഷ​ൻ), ജൂ​ലൈ എ​ട്ടി​ന് ശ്രീ​ന​ഗ​റി​ൽ നി​ന്ന് വ​ന്ന ക​ട​ങ്ങോ​ട് സ്വ​ദേ​ശി (37, പു​രു​ഷ​ൻ), ജൂ​ലൈ 15-ന് ​മും​ബെ​യി​ൽ​നി​ന്ന് വ​ന്ന പ​റ​പ്പൂ​ക്ക​ര സ്വ​ദേ​ശി (31, പു​രു​ഷ​ൻ), ജൂ​ലൈ 15-ന് ​മ​സ്ക്ക​റ്റി​ൽ​നി​ന്നു വ​ന്ന പു​ന്ന​യൂ​ർ സ്വ​ദേ​ശി (33, പു​രു​ഷ​ൻ)

ജൂ​ണ്‍ 29 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് വ​ന്ന കാ​ട്ടൂ​ർ സ്വ​ദേ​ശി (36, പു​രു​ഷ​ൻ), ജൂ​ലൈ 5 ന് ​ഖ​ത്ത​റി​ൽ നി​ന്ന് വ​ന്ന വെ​ള്ളാ​ങ്ക​ല്ലൂ​ർ സ്വ​ദേ​ശി (70, സ്ത്രീ), ​ജൂ​ണ്‍ 29 ന് ​സൗ​ദി​യി​ൽ നി​ന്ന് വ​ന്ന പ​ടി​യൂ​ർ സ്വ​ദേ​ശി (41, പു​രു​ഷ​ൻ), ജൂ​ലൈ 7 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്ന് വ​ന്ന പു​ത്ത​ൻ​ചി​റ സ്വ​ദേ​ശി (29, പു​രു​ഷ​ൻ)

ജൂ​ലൈ മൂന്നിന് ​ഖ​ത്ത​റി​ൽ നി​ന്ന് വ​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി (41, പു​രു​ഷ​ൻ), ജൂ​ണ്‍ 30 ന് ​ദു​ബാ​യി​ൽ നി​ന്ന് വ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി (62, സ്ത്രീ), ​ജൂ​ലൈ 2 ന് ​ദോ​ഹ​യി​ൽ നി​ന്ന് നെ​ൻ​മ​ണി​ക്ക​ര സ്വ​ദേ​ശി (46, പു​രു​ഷ​ൻ).

ആ​കെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന 13977 പേ​രി​ൽ 13,623 പേ​ർ വീ​ടു​ക​ളി​ലും 354 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. കോ​വി​ഡ് സം​ശ​യി​ച്ച് 44 പേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച (ജൂ​ലൈ 21) ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. 564 പേ​രെ ചൊ​വ്വാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ൽ പു​തി​യ​താ​യി ചേ​ർ​ത്തു. 102 പേ​രെ നി​രീ​ക്ഷ​ണ കാ​ല​ഘ​ട്ടം അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി.

ചൊ​വ്വാ​ഴ്ച 824 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ ആ​കെ 22075 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ള​ള​ത്. ഇ​തി​ൽ 19375 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം വ​ന്നി​ട്ടു​ണ്ട്. ഇ​നി 2700 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള​ള​വ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത് കൂ​ടാ​തെ 9492 ആ​ളു​ക​ളു​ടെ സാ​ന്പി​ളു​ക​ൾ ഇ​തു​വ​രെ കൂ​ടു​ത​ലാ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here