കൊച്ചി: അവയവദാന ദൗത്യവുമായി വീണ്ടും സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ. തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്കാണ് ഹൃദയം എത്തിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കായാണ് ഹൃദയം കൊണ്ടുവരുന്നത്.

പൊലീസ് ഹെലികോപ്റ്ററിൻ്റെ രണ്ടാമത്തെ ദൗത്യമാണ് ഇത്. കൊട്ടരക്കര എഴുകോൺ സ്വദേശി അനുജിത്തിൻ്റെ ഹൃദയമാണ് ദാനം ചെയ്യുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുജിത്തിൻ്റെ മരണം സ്ഥിരീകരിച്ചത് ഇന്ന് രാവിലെയാണ് .

LEAVE A REPLY

Please enter your comment!
Please enter your name here