തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ആറൻമുള വള്ളസദ്യ ഉപേക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. വള്ളസദ്യ നടത്തുന്നത് ഇത്തവണ പ്രായോഗികമല്ല. ബോർഡിൻറെ തീരുമാനം ആറൻമുള പള്ളിയോട സേവാസംഘത്തെ അറിയിക്കാൻ തീരുമാനിച്ചുവെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.എൻ വാസു വാർത്താകുറിപ്പിൽ അറിയിച്ചു.

ബോർഡിന്റെ ക്ഷേത്രങ്ങളിൽ നടതുറന്നിരിക്കുന്ന സമയത്ത് ഭക്തർക്ക് നാലമ്പലത്തിന് പുറത്ത് നിന്ന് ദർശനം നടത്താം. അഞ്ച് പേരിൽ കൂടാതെയും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുമാണ് ദർശനം നടത്താൻ എത്തേണ്ടത്. കണ്ടെയ്ൻമെൻറ് സോൺ, റെഡ് സോൺ, ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബോർഡ് ഉത്തരവ് ബാധകമായിരിക്കില്ലെന്നും പ്രസിഡൻറ് പറഞ്ഞു.

52 കരകളിലെ പള്ളിയോടങ്ങാണ് ആന്മുള വള്ളസദ്യയില്‍ പങ്കെടുക്കാറുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here