തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ഇന്ന് 5 മരണം ഉണ്ടായി.രോഗം സ്ഥിരീകരിച്ചത് ജില്ലകൾ തോറും:

തിരുവനന്തപുരം:222,കൊല്ലം:106,ആലപ്പുഴ:82കോട്ടയം:80,എറണാകുളം:100,ഇടുക്കി:63,തൃശൂർ:83,മലപ്പുറം:89,കോഴിക്കോട്:67,കണ്ണൂർ:51,പാലക്കാട് :51,കാസർഗോഡ് :47,പത്തനംതിട്ട:27,വയനാട് :10

ഇതുവരെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16110 ആണ്. ഇന്ന് മാത്രം 798 പേര്‍ക്ക് സമ്പർക്കം വഴി രോഗ ബാധയുണ്ടായി. അതിൽ തന്നെ ഉറവിടമറിയാത്ത 65 പേരുമുണ്ട് .

104 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 115 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി (55), മൂവാറ്റുപുഴയിലെ ലക്ഷ്മി കുഞ്ഞൻപിള്ള, പാറശ്ശാലയിലെ രവീന്ദ്രൻ, കൊല്ലം എഎസ് പുരത്തെ റഹിയാനത്ത്, കണ്ണൂർ വിളക്കോട്ടൂരെ സദാനന്ദൻ എന്നിവരാണ് മരിച്ചത്. ഇതിൽ റഹിയാനത്ത് ഒഴികെയുള്ളവർ കൊവിഡിതര രോ​ഗങ്ങൾക്ക് ചികിത്സിയിലായിരുന്നു.

ഉയർന്ന രോഗമുക്തി എണ്ണം ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 432 പേര്‍ക്കാണ് ഇന്ന് കൊവിഡ് ഭേദമായത്. രോഗ വ്യാപന നിരക്ക് ഉയര്‍ന്ന് നിൽക്കുന്ന തലസ്ഥാന ജില്ലയിൽ 222 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 100ഉം സമ്പർക്കം

9354 പേർ ആശുപത്രികളിലാണ്. ഇന്ന് 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിലുള്ളത് 9458 പേരാണ്. ഇതുവരെ ആകെ 3,28,940 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. ഇതിൽ 9159 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെൻറിനൽ സർവിയലിൻസിന്റെ ഭാ​​ഗമായി മുൻ​ഗണനാ​  ഗ്രൂപ്പുകളിൽ നിന്ന് 107066 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 102687 സാമ്പിളുകൾ നെ​ഗറ്റീവ് ആയിട്ടുണ്ട്.

സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 428 ആണ്. തിരുവനന്തപുരം ജില്ലയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. ഇന്നത്തെ 222ൽ 100 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം. ഉറവിടം അറിയാത്ത 16. ജില്ലയിൽ കൂടുതൽ ആരോ​ഗ്യപ്രവർത്തകരെ നിയോ​ഗിക്കും. ന​ഗരസഭാ കൗൺസിലർമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾക്ക് രോ​ഗം സ്ഥിരീകരിച്ചു. എംഎൽഎ ഉൾപ്പടെ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. പൊതുവിൽ വേണ്ട കരുതലിനെ സൂചിപ്പിക്കുന്നതാണിത്. കഴിഞ്ഞ ദിവസം ചാല മാർക്കറ്റിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ​ഗൗരവമായി കണ്ട് മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ നടത്തുകയാണ്.

തീരദേശത്തടക്കം കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ മൽസ്യബന്ധന നിരോധനം ജൂലൈ 29 വരെ നീട്ടി. കൊല്ലത്ത് 106ൽ പുറത്ത് നിന്ന് വന്നത് രണ്ട് പേർ മാത്രം. 94 പേർ സമ്പർക്കം. ഉറവിടമറിയാത്തത് 9 കേസുകളാണ്. രോഗവ്യാപന സാധ്യതയുള്ള കിഴക്കൻ മേഖല, തൊഴിലാളികള് കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രതിരോധം ശക്തമാക്കും. ചങ്ങനാശ്ശേരി മാർക്കറ്റിൽ വ്യാപാരികളായ പത്തനംതിട്ട തിരുവല്ല സ്വദേശികളായ നാല് പേർക്ക് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായി. ഇതിനെത്തുടർന്ന് തിരുവല്ല ന​ഗരസഭ പരിധി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ആലപ്പുഴയിൽ 82ൽ 40 സമ്പർക്കം. വണ്ടാനം ​ഗവ. ഡിഡി കോളേജിൽ‌ ചികിത്സയിലായിരുന്ന രോ​ഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 9 ഡോക്ടർമാരും 15 ജീവനക്കാരും ക്വാറന്റീനിലായി. ചേർത്തലയുടെ തീരപ്രദേശത്ത് വ്യാപകമായി ആന്റിജൻ ടെസ്റ്റ് നടത്തിവരുന്നു.

കൊവിഡ് പോസിറ്റീവായ 65വയസിനു മുകളിൽ പ്രായമുള്ളവരെ പ്രത്യേകമായി മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. ഇവർക്ക് റിവേഴ്സ് ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ ചേർത്തല എസ് എൻ കോളേജ് സെന്റ് മൈക്കിൾസ് കോളേജ് എന്നിവിടങ്ങളിൽ സൗകര്യമൊരുക്കും. ആലപ്പുഴ ജില്ലയിൽ മൈക്രോഫിനാൻസ്, ധനകാര്യസ്ഥാപനങ്ങൾ, ചിട്ടിക്കമ്പനികൾ തുടങ്ങിയവയുടെ പണപ്പിരിവ് വിലക്കി. കടൽത്തീര പ്രദേശത്തെ മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള വിലക്ക് ജൂലൈ 29 വരെ നീട്ടി. കോട്ടയം ജില്ലയിൽ പാറത്തോട് ​ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി തിരുവാർപ്പ് കുമരകം മാർക്കറ്റുകളിലും ആന്റിജൻ പരിശോധന നടന്നുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here