കൊച്ചി : തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ വിനിയോഗിച്ചത് കള്ളപ്പണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ വിലയിരുത്തൽ. നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്താൻ 100 കോടിയോളം സമാഹരിച്ചതായാണ് എൻഫോഴ്സ്മെൻ്റ് കണ്ടെത്തൽ.

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകൾ നിർണായകമാണ്.  നയതന്ത്ര ചാനൽ വഴി സ്വര്‍ണ്ണക്കടത്തിന് 100 കോടിയുടെ കള്ളപ്പണം സമാഹരിച്ചതായാണ്  കണക്കാക്കുന്നത് . ഇത് ഹവാല ഇടപാടു വഴി വിദേശത്ത് എത്തിച്ചതായാണ് കണ്ടെത്തൽ. ഇടപാടിൽ സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ കൂടാതെ മറ്റ്11 പേർ കൂടി എൻഫോഴ്മെൻ്റ് നിരീക്ഷണത്തിലാണ്.

സ്വർണ്ണം വാങ്ങിയവരും പണം നിക്ഷേപിച്ചവരും ഇതിൾ ഉൾപ്പെടും. അന്വേഷണത്തിൻ്റെ ഭാഗമായിപ്രാഥമിക പ്രതികളുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യാനും ആവശ്യമെങ്കില്‍ അനധികൃത സ്വത്ത് കണ്ടു കെട്ടാനുമാണ് നീക്കം. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here