പാ​ല​ക്കാ​ട്: കീം ​പ​രീ​ക്ഷ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പി​ക​യ്ക്ക് കോ​വി​ഡ്. പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പി​ക​യ്ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഇ​വ​രു​ടെ മ​ക​ൾ​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​ധ്യാ​പി​ക​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രീ​ക്ഷ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പ​ക​രെ​യും 40 വി​ദ്യാ​ർ​ഥി​ക​ളെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ഇ​വ​രു​ടെ മ​ക​ൾ ത​മി​ഴ്നാ​ട്ടി​ലാ​യി​രു​ന്നു. കു​ട്ടി​യെ കൊ​ണ്ടു​വ​രാ​ൻ ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ൽ പോ​യി​രു​ന്നു. രോ​ഗം ഇ​വി​ടെ നി​ന്നാ​കാം ബാ​ധി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം

LEAVE A REPLY

Please enter your comment!
Please enter your name here