പാലക്കാട്.സ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. പാലക്കാട് കൊല്ലംകോട് സ്വദേശി അഞ്ജലിയാണ് മരിച്ചത്. 40 വയസ്സായിരുന്നു. പാലക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. തിരുപ്പൂരിൽ നിന്നും എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ കുഴഞ്ഞു വീഴുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് ഇവർ തിരുപ്പൂരിൽ നിന്നു എത്തിയത്.

കാസർകോട് സ്വദേശി നബീസയും കോവിഡ് ബാധിച്ച് മരിച്ചു. 75 വയസായിരുന്നു. കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. സ്ഥിതി ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here