പോലീസുകാര്‍ക്ക് കൊറോണ ബാധിച്ചാല്‍ വകുപ്പു തല നടപടി; സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ഡിജിപി
ഇടുക്കി: ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ഡിജിപി. തൊടുപുഴ- കട്ടപ്പന ഡിവൈഎസ്പിമാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡിജിപി ലോക് നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്നും പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട ചുമതല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

ഇത്തരം സാഹചര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ഡിഐജിമാരും ഐജിമാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡിജിപി വ്യക്തമാക്കി. തൊടുപുഴ- കട്ടപ്പന ഡിവൈഎസ്പിമാരാണ് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കിയത്. കൊറോണ ബാധിച്ചാല്‍ സ്വയം ചികിത്സിക്കണമെന്നും ക്വാറൈന്റീനില്‍ പോയാല്‍ വകുപ്പ് തല നടപടി നേരിടേണ്ടി വരുമെന്നായിരുന്നു സര്‍ക്കുലര്‍.

പോലീസ് ഉദ്യോഗസ്ഥര്‍ കൊറോണ കാലത്ത് പാലിക്കേണ്ട നിയന്ത്രണങ്ങളും മുന്‍കരുതലുകളും വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവി എ.കറുപ്പസ്വാമി ഇറക്കിയ ഉത്തരവിനു പിന്നാലെയായിരുന്നു ഡിവൈഎസ്പിമാരുടെ വിവാദ സര്‍ക്കുലര്‍ പുറത്തുവന്നത്

LEAVE A REPLY

Please enter your comment!
Please enter your name here