കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കൊല്ലം സ്വദേശി പിടിയില്‍. ടിക് ടോക് താരമായ ഷാനവാസിനെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഷാനവാസ് പീഡിപ്പിച്ചത്. പീഡിപ്പിച്ചതിനു പുറമെ ഇയാള്‍ സ്വര്‍ണവും പണവും തട്ടിയതായി ചൂണ്ടിക്കാട്ടി ഡിസിപി പൂങ്കുഴലിക്കാണ് 23കാരിയായ യുവതി പരാതി നല്‍കിയത്. ചോദ്യം ചെയ്യലിനായി കളമശേരി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം നവാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പരാതി ലഭിച്ചതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മറ്റൊരു കേസിലും പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവാഹിതനായ ഷാനവാസ് പത്തനംതിട്ട സ്വദേശിയായ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദിച്ചതിന് പത്തനംതിട്ട പോലീസിലും പരാതി ലഭിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here