ന്യൂഡല്‍ഹി: കാര്‍ഗില്‍ ദിനത്തില്‍ മാതൃകയായി സര്‍വ്വസൈന്യാധിപന്‍. കാര്‍ഗില്‍ ദിനത്തില്‍ സൈന്യത്തിനായി തന്റെ സമ്പാദ്യത്തിലെ ഒരു പങ്ക് നല്‍കിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് മാതൃകയായത്. സൈനിക ആശുപത്രിക്കായി ഇരുപതുലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ സംഭാവന.

തലസ്ഥാന നഗരിയിലെ സൈനിക ചികിത്സാ ഗവേഷണ കേന്ദ്രത്തിനാണ് സഹായം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വിനിയോഗിക്കുക. രാഷ്ട്രപതിയും ഭാര്യയും ചേര്‍ന്ന് തുക രാഷ്ട്രപതി ഭവനില്‍ വച്ചാണ് തുക സൈന്യത്തിന് കൈമാറിയത്.

‘രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ സംഭാവന സൈന്യത്തിന്റെ ആശുപത്രിയ്ക്കായി നല്‍കിയിരിക്കുകയാണ്. നിലവില്‍ കൊറോണയ്‌ക്കെതിരെ പ്രതിരോധ സംവിധാനങ്ങളുടെ വിപുലീകരണത്തിനായി തുക ഉപയോഗിക്കും’ രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ ട്വിറ്റര്‍ കുറുപ്പില്‍ പറയുന്നു.

രാഷ്ട്രപതിയുടെ പ്രവൃത്തി ഒരു വലിയ സന്ദേശവും പ്രചോദനവുമാണ് സൈന്യത്തിന് നല്‍കിയിരിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ നിരവധി വ്യക്തികളേയും സംഘടനകളേയും സ്വാധീനിക്കുമെന്നാണ് കരുതുന്നതെന്നും രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇന്ത്യയിലെ മികച്ച സംവിധാനമുള്ള ആരോഗ്യകേന്ദ്രമാണ് ഡല്‍ഹിയിലെ സൈനിക ആശുപത്രി. കാര്‍ഗില്‍ യുദ്ധത്തിലെ പോരാട്ടത്തില്‍ യുദ്ധ സേവാ മെഡല്‍ നേടിയ മേജര്‍. ജനറല്‍.ശരത് ചന്ദ്ര ദാസിനാണ് ഗവേഷണകേന്ദ്രം കൂടിയായ സൈനിക ആശുപത്രിയുടെ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here