പാലക്കാട്: ആനപ്രേമികളുടെ പ്രിയങ്കരനായ  ഗജരാജന്‍ കോങ്ങാട് കുട്ടിശങ്കരന്‍ ചെരിഞ്ഞു. ഞാറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു കുട്ടിശങ്കരന്‍റെ അന്ത്യം. 58  വയസ്സാണ് പ്രായം.കുട്ടിശങ്കരന് 301 സെന്റീമീറ്റര്‍ ഉയരമുണ്ടായിരുന്നു. 426 സെ.മീ.യാണ് ശരീരനീളം. മറ്റ് നാടന്‍ ആനകളില്‍നിന്ന് കുട്ടിശങ്കരനെ വേറിട്ടുനിര്‍ത്തുന്നത് നിലത്തിഴഞ്ഞുകിടക്കും. 191 സെ.മീ.യാണ് വാലിന്റെ നീളം. ലക്ഷണമൊത്ത 18 നഖങ്ങളും വീണെടുത്ത കൊമ്പുകളും പ്രത്യേകതയാണ്.നിലമ്പൂര്‍ കാടുകളില്‍നിന്ന് നാട്ടിലെത്തിയ കുട്ടിശങ്കരനെ മൂന്നാംവയസ്സിലാണ് കോങ്ങാട് തിരുമാന്ധാംകുന്നിലമ്മയ്ക്കുമുന്നില്‍ നടയ്ക്കിരുത്തുന്നത്. 1969ല്‍ കോട്ടപ്പടിക്കല്‍ ചിന്നക്കുട്ടന്‍നായര്‍ എന്ന കുട്ടിശങ്കരന്‍ നായരാണ് തിരുമാന്ധാംകുന്ന് കാവിലമ്മയ്ക്കുമുന്നില്‍ നടയ്ക്കിരുത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here