ഇടുക്കി: സഹോദരിയുടെ വിവാഹത്തിനായി വീട്ടിൽ കരുതിവച്ച സ്വർണ്ണം മോഷ്ടിച്ച 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യഥാർത്ഥ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം വെച്ചായിരുന്നു കവർച്ച. സംഭവത്തിൽ മൂന്ന് പ്രതികളെയാണ്പൊലീസ്പിടികൂടിയത്.മൊബൈൽ ഫോൺവാങ്ങുന്നതിന്  വേണ്ടിയായിരുന്നു മോഷണം.

കഴിഞ്ഞ ദിവസം പണത്തിന് ആവശ്യം വന്നപ്പോൾ പണയം വയ്ക്കാൻ ഗൃഹനാഥൻ സ്വണ്ണം എടുത്തു. ഈ സമയത്താണ് ആഭരണങ്ങൾ മാറിയ വിവരമറിയുന്നത്. തുടർന്ന് നടത്തിയ പരിശോധയിൽ മുക്കുപണ്ടമാണെന്ന് വ്യക്തമായി.ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.

അമ്മയുടെ ചികിത്സയ്ക്കായി പിതാവും സഹോദരിയും കോട്ടയത്ത് പോയ സമയത്താണ് മോഷണം നടത്തിയത്. ഓൺലൈനിലൂടെ മൊബൈൽ വാങ്ങി മറിച്ചുവിൽക്കുന്നതായിരുന്നു ഇവരുടെ പരിപാടി. ഇതിനായാണ് സ്വർണ്ണം മോഷ്ടിച്ചത്. മോടിച്ച സ്വർണ്ണം ആദ്യം പണയം വെച്ചു. പിന്നീട് ജാഫർ എന്നയാൾക്ക് എട്ട് ലക്ഷത്തി എണ്ണായിരം രൂപയ്ക്ക് വിറ്റു. ഇയാൾ ഇത് എട്ട് ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് മറിച്ചുവിറ്റുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here