തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്തുനിന്നത്തിയ 75 പേർക്കും മറ്റ്  സംസ്ഥാനങ്ങളിൽ നിന്നെത്തിയ 91 പേർക്കുമാണ് രോഗബാധ. 745 പേർ രോഗമുക്തി നേടി സമ്പർക്കത്തിലൂടെ രോഗികളായത് 483  പേരാണ്. ഉറവിടമറിയാത്ത 35 കേസുകളുണ്ട്.

കോവിഡ് മൂലം ഇന്ന് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി  ഔസേപ്പ് ജോർജ് (85) എന്നിവരാണ് മരിച്ചത്.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂർ 40, കണ്ണൂർ 38, കാസർകോട് 38, ആലപ്പുഴ 30, കൊല്ലം 22
പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15.

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂർ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂർ 32, കാസർകോട് 53

 

LEAVE A REPLY

Please enter your comment!
Please enter your name here