ന്യൂഡല്‍ഹി: ആഗോളതലത്തിലെ എല്ലാ ഔഷധങ്ങളും നിര്‍മ്മിക്കാനാവുന്ന തലത്തിലേയ്ക്ക് ഇന്ത്യമാറിയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ലോകത്തിലെ ഫാര്‍മസി എന്ന നിലയിലേയ്ക്ക് മാറാന്‍ ആത്മനിര്‍ഭര്‍ ഭാരത് സഹായിച്ചതായാണ് മന്ത്രി വ്യക്തമാക്കിയത്. നിലവില്‍ നിരവധി കമ്പനികളും സംരംഭകരും ഏറെ മുന്നേറിയതിനേയും മന്ത്രി അഭിനന്ദിച്ചു.।

ഇന്ത്യയെ ആഗോളതലത്തില്‍ മരുന്നു നിര്‍മ്മാണ കേന്ദ്രമായി അംഗീകരിച്ചു തുടങ്ങിയി രിക്കുന്നു. നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യ വലിയ സഹായമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. നിരവധി രാജ്യങ്ങള്‍ക്ക് കൊറോണ കാലഘട്ടത്തില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കാന്‍ സാധിച്ചതും വലിയ നേട്ടമാണ്’ സദാനന്ദ ഗൗഡ അറിയിച്ചു.

 

രാജ്യത്ത് മൂന്ന് വന്‍കിട മരുന്നു നിര്‍മ്മാണ ശാലകള്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര രാസവള വകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഇതിന് സംസ്ഥാനങ്ങള്‍ക്കായി 3000 കോടിരൂപ അനുവദിക്കുമെന്നും അറിയിച്ചു. ഇതിനൊപ്പം നാല് ഉപകരണ നിര്‍മ്മാണ ശാലകളും ഇന്ത്യയില്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here