മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യന്‍ സിനിമാലോകത്ത് വളരെ വര്‍ഷങ്ങളായി സജീവമായിരുന്ന താരമാണ് കസ്തൂരി. തെന്നിന്ത്യൻ സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരം പലപ്പോഴും പല വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് 3 സീസണിലെ പ്രധാന മത്സരാര്‍ഥി ആയിരുന്ന കസ്തൂരിയെ എന്തോ പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമാണ്.

ഇപ്പോഴിതാ കസ്തൂരി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സ്വിം സ്യൂട്ടിലാണ് കസ്തൂരി ഈ ചിത്രത്തിലുള്ളത്. തന്റെ മകനുമായി ചേര്‍ന്ന് നീന്തല്‍കുളത്തില്‍ നില്‍ക്കുന്ന ചിത്രമാണ്. ഒരു അമ്മ അവരുടെ മകനെ നീന്തല്‍ പഠിപ്പിക്കുകയാണ് എന്നാൽ അതില്‍ സെക്സിയോ ഷോക്കിങ് കാര്യമോ ഒന്നും തന്നെ ഇല്ലെന്നും കസ്തൂരി കുറിപ്പിൽ സൂചിപ്പിച്ചു. മകനൊപ്പമുള്ള ചിത്രമൊരു ഹോട്ട് പിക് അല്ലെന്ന് പറഞ്ഞ നടി ഹോട്ട് പിക് ഇതാണെന്ന് പറഞ്ഞു ഒറ്റയ്ക്കുള്ള മറ്റൊരു സെല്‍ഫി ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here