ആലുവ: കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു.ആലുവ എടയപ്പുറം മല്ലിശ്ശേരി പരേതനായ ബീരാവു മകൻ എം.പി.അഷറഫ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെ കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
 പനിയെ തുടർന്ന് കഴിഞ്ഞയാഴ്ച്ച ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ആദ്യ പരിശോധനയിൽ ഫലം നഗറ്റീവായിരുന്നെങ്കിലും കടുത്ത ശ്വാസ തടസ്സത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടത്തെ പരിശോധനയിൽ പോസറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.
  ദീർഘകാലം വിദേശത്തായിരുന്ന ഇദ്ദേഹം ഇപ്പോൾ പുക്കാട്ടുപ്പടിയിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.സംസ്ക്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എടയപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തും.ഇതോടെ ആലുവ ക്ലസ്റ്ററിൽ കോവിഡ് ബാധിതരുടെ മരണം ഏഴായി.ക്ലസ്റ്ററിൽ ഇന്നലെ ആറ് പേർക്ക് കൂടി കോവിഡ് കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here