കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗണും, കർഫ്യൂവും ഉൾപ്പെടെ ഏർപ്പെടുത്തിയ ആലുവ, ചെല്ലാനം ക്ലസ്റ്ററുകളിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ചില വാർഡുകൾ ഒഴിവാക്കിത്തുടങ്ങി. ചെല്ലാനവും ആലുവ നഗരസഭയും, സമീപത്തെ മൂന്ന് പഞ്ചായത്തും നാലുപഞ്ചായത്തുകളിലെ ചില വാർഡുകളും ജില്ലയിൽ ആശങ്ക ഉയർത്തിയ ക്ലസ്റ്ററുകളായിരുന്നു. തുടർന്ന് ആലുവ ഒറ്റ ക്ലസ്റ്റാറാക്കി കർഫ്യൂവും ഏർപ്പെടുത്തി.

ചെല്ലാനത്തെ ഒന്നു മുതൽ ആറു വരെയുള്ള വാർഡുകളാണ് സാധാരണ നിലയിലേക്ക് തിരിച്ചുവന്നിരിക്കുന്നത്.

ആലുവ നഗരസഭയിലെ 11 മുതൽ 15 വരെയുള്ള ഡിവിഷനുകളും 24, 25, 26 ഡിവിഷനുകളും ഒഴികെയുള്ള പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.
അതേ സമയം ആലുവ മാർക്കറ്റിലെ നിയന്ത്രണം തുടരും:

ആലുവ ലാർജ് ക്ലസ്റ്ററിൽ ഉൾപ്പെടുന്ന ആലങ്ങാട് പഞ്ചായത്തിൽ 11, 12, 14, 15 വാർഡുകൾ ഒഴികെയുള്ള വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടുങ്ങല്ലൂർ പഞ്ചായത്തിൽ 3, 4, 5, 7, 8, 12, 14, 15, 18 ഒഴികെയുള്ള വാർഡുകളും കരുമാല്ലൂരിലെ വാർഡ് 11 ​മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള എല്ലാ മേഖലകളും പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കി.

ചെങ്ങമനാട് പഞ്ചായത്തിൽ 8, 18 വാർഡുകൾ മാത്രമേ ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണായുള്ളൂ. അതേസമയം, കീഴ്മാട്, എടത്തല, ചൂർണിക്കര പഞ്ചായത്തുകൾ ഇപ്പോഴും പൂർണമായും ലോക്ക്ഡൗണിൽ തുടരുകയാണ്.

ഇത് കൂടാതെ കുഴുപ്പിള്ളി ഒന്നാം വാർഡ്, തൃപ്പൂണിത്തുറ നഗരസഭ 19-ാം ഡിവിഷൻ, മലയാറ്റൂർ 17-ാം വാർഡ് എന്നീ പ്രദേശങ്ങളും ജില്ലയിൽ തിങ്കളാഴ്ച കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here