ബെയ്‌റൂട്ട്: ലബനനിലെ സ്‌ഫോടനത്തില്‍  മരണം 78 ആയി. അത്യാഹിതത്തില്‍  4000ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അമോണിയം നൈട്രേറ്റ് ഗോഡൗണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സാ സഹായവുമായിട്ടാണ് രാജ്യങ്ങള്‍ എത്തിയിരിക്കുന്നത്. സംഭവസ്ഥലത്തെ ദുരന്തങ്ങളില്‍ പരിക്കേറ്റവരെ ചികിത്സിക്കാനുള്ള സഞ്ചരിക്കുന്ന ആശുപത്രി സജ്ജീകരണങ്ങളാണ് ഭരണകൂടം തയ്യാറാക്കിയത്.500 കിടക്കകള്‍ സജ്ജീകരിക്കാവുന്ന താല്‍ക്കാലിക ആശുപത്രി കളാണ് എത്തിച്ചിരിക്കുന്നത്.  ബയ്‌റൂട്ടിലെ തുറമുഖത്തിനടുത്തുള്ള ഗോഡൗണിലാണ് അനധികൃതമായി അമോണിയ നൈട്രേറ്റ് സൂക്ഷിച്ചിരുന്നത്. 2750 ടണ്‍ രാസവസ്തുവാണുണ്ടായിരുന്നത്. മൂന്നു ദിവസത്തെ ദു:ഖാചരണമാണ് ലബനന്‍ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here