തിരുവനന്തപുരം: സ്കൂട്ടറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. കെ എസ് ഇ ബി ജീവനക്കാരനായ അജയനാണ് മരിച്ചത്. നെടുമങ്ങാട് ഓഫീസിലെ ജീവനക്കാരനാണ്. 40 വയസായിരുന്നു. തിരുവനന്തപുരം ഉഴമലയ്ക്കലാണ് സംഭവം.

രാവിലെ ഓഫീസിലേക്ക് പോകുമ്പോഴാണ് അപകടം. പ്രദേശത്ത് രാവിലെ ശക്തമായ കാറ്റ് വീശിയിരുന്നു. കാറ്റിൽ ആഞ്ഞിലിമരവും ഇലക്ട്രിക് പോസ്റ്റും റോഡിലേക്ക് വീഴുകയായിരുന്നു. മരച്ചില്ലകൾക്ക് അടിയിൽ പെട്ടു പോയ അജയനെ ശിഖരങ്ങൾ മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്. സംഭവസ്ഥലത്ത് വച്ച് തന്നെ അജയൻ്റെ മരണം സംഭവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here