മൂന്നാര്‍: മൂന്നാറിലെ രാജമലയ്ക്ക് സമീപം പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 18 ആയി. ഇന്നലെ രാത്രിയും തിരച്ചില്‍ തുടരുമെന്ന് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു.

കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുലര്‍ച്ചെ പുനരാരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. മികച്ച യന്ത്ര സാമഗ്രികളും തിരച്ചിലിനായി ഇന്ന് എത്തിച്ചിട്ടുണ്ട്.83ഓളം പേരാണ് ഇന്നലെയുള്ളയുണ്ടായ അപകടത്തില്‍ മണ്ണിനടിയില്‍ പെട്ടത്. 11 പേരെ ഇന്നലെ രക്ഷപെടുത്തിയിരുന്നു. ഇതില്‍ ഒരാളൊഴികെയുള്ളവര്‍ എല്ലാം അപകടനില തരണം ചെയ്തു. ഇവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 49 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here