ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഒ​രു ല​ക്ഷം കോ​ടി​രൂ​പ വാ​യ്പ ന​ല്‍​കു​ന്ന ധ​ന​സ​ഹാ​യ പ​ദ്ധ​തി​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ക്കം കു​റി​ച്ചു. അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ർ ഫ​ണ്ടി​ന് കീ​ഴി​ലാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പു​തി​യ വാ​യ്പാ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ്രധാൻ മന്ത്രി കിസാൻ സമൻ നിധി (പിഎം-കിസാൻ) പദ്ധതി ആറാം ഗഡുവായി 17,100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 8.55 കോടിയിലധികം കർഷകരാണ് ഇതിന്‍റെ ഗുണഭോക്താക്കൾ. വി​ള​വെ​ടു​പ്പാ​ന​ന്ത​ര കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​ണ് പു​തി​യ പ​ദ്ധ​തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാ​ർ​ഷി​കോല്പ​ന്ന​ങ്ങ​ളു​ടെ സം​സ്ക​ര​ണം, വി​പ​ണ​നം തു​ട​ങ്ങി​യ​വ പ​രി​പോ​ഷി​പ്പി​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും കൂട്ടിച്ചേർത്തു പ​റ​ഞ്ഞു. പിഎം-കിസാൻ പ​ദ്ധ​തി പ്ര​കാ​രം ഓ​രോ ക​ർ​ഷ​ക​നും പ്ര​തി​വ​ർ​ഷം 6000 രൂ​പ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്നും അദ്ദേഹം വിശദമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here