ആലപ്പുഴ: മഴ കനത്തതോടെ കുട്ടനാട് വെള്ളപ്പൊക്ക ഭീതിയില്‍. ചേര്‍ത്തല ചേന്നംപള്ളിപ്പുറത്ത് രണ്ടര വയസുകാരന്‍ തോട്ടില്‍ വീണു മരിച്ചു. ശോഭാലയത്തി​ല്‍ ലിജോ – നിമ്മി ദമ്ബതികളുടെ മകന്‍ ലേതല്‍ ലി​ജോയാണ് മരിച്ചത്. വീട്ടുകാര്‍ കാണാതെ തോട്ടില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. രാമങ്കരി പഞ്ചായത്തിലെ വേഴപ്രയില്‍ വൃദ്ധയെ വെള്ളത്തില്‍ കാണാതായി. വീടിന് മുന്നിലെ എ.സി കനാലില്‍ നിന്നു പുലര്‍ച്ചെ ബക്കറ്റില്‍ വെള്ളമെടുക്കാനിറങ്ങിയ വേഴപ്ര സെറ്റില്‍മെന്റ്‌ കോളനി 140ല്‍ സരസ്വതിയെയാണ് (70) കാണാതായത്. ധരിച്ചിരുന്ന മുണ്ടും വെള്ളം കോരാന്‍ കരുതിയ ബക്കറ്റും കടവില്‍ കിടക്കുന്നത് കണ്ട്‌ സംശയം തോന്നിയാണ് ബന്ധുക്കള്‍ തെരച്ചില്‍ തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here