ചണ്ഡിഗഡ്: പിപിഇ കിറ്റ് ധരിച്ച് പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ച് സീരിയല്‍ താരം. പഞ്ചാബി താരമായ പരുള്‍ ഗുലാട്ടിയാണ് പിപിഇ കിറ്റ് ധരിച്ച് പിറന്നാള്‍ ആഘോഷിച്ചത്. താരത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഉയരുന്നത്.

അലസമായി പിപിഇ കിറ്റ് ധരിച്ചുള്ള നടിയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകനായി പ്രചരിച്ചിരുന്നു. പിപിഇ കിറ്റായിരുന്നു ബര്‍ത്ത് ഡേ വസ്ത്രത്തിന്റെ തീം എന്ന ക്യാപ്ഷനോടെയായിരുന്നു പരുള്‍ ഗുലാട്ടി ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.

കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ പിപിഇ കിറ്റുകള്‍ പാഴാക്കാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാമായിരുന്നില്ലേയെന്നാണ് പലരും ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കൊറോണ മഹാമാരിയുടെ കാലത്ത് പിപിഇ കിറ്റുകള്‍ക്ക് ക്ഷാമം അനുഭവിക്കുന്ന ഇടങ്ങളുണ്ടെന്നും ഈ സാഹചര്യത്തില്‍ പരുളിനെ പോലെയുള്ളവര്‍ ചെയ്യുന്നത് തികഞ്ഞ അസംബന്ധമാണെന്നും ചിലര്‍ വ്യക്തമാക്കി. ഫാഷന്‍ പരീക്ഷണം നടത്താനുള്ള വസ്ത്രമല്ല പിപിഇ കിറ്റെന്നും ആളുകള്‍ വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here