കുവൈറ്റ് സിറ്റി – കുവൈറ്റ് പ്രവാസി അഷ്റഫ് കാളത്തോട് അണിയിച്ചൊരുക്കിയ “മണൽഭൂമി” സിനിമയുടെ ടൈറ്റിൽ സോങ്ങ് ഓണ്‍ലൈന്‍ ചടങ്ങില്‍ നടന്‍ വിനോദ് കോവൂർ പ്രകാശനം ചെയ്തു. ഓണ്‍ലൈനില്‍ നടന്ന ചടങ്ങ് ഡോക്ടർ സാംകുട്ടി പട്ടംകരി ഉദ്ഘാടനം ചെയ്തു. ഷെമീജ് കുമാർ, സാം പൈനമൂട്, ജിഷ സുബിൻ, ബെർഗ്മാൻ തോമസ്, രാജേഷ് ബാബു, പ്രതിഭ ഷിബു, ബിജോയ് പാലക്കുന്നേൽ, ജിനു വൈക്കത്ത്, സജിത, നവാസ്, പ്രമോദ് മേനോൻ, വിൽ‌സൺ ചിറയത്ത്, ശോഭ നായർ, ധന്യ ഷബി, ബിനു ചാക്കോ, സിനു തുടങ്ങിയവർ സംസാരിച്ചു. മണൽഭൂമിയിലെ അഞ്ചു ഗാനങ്ങളുടെ രചനയും സംഗീതവും അഷ്‌റഫ് കാളത്തോട് ആണ് നിർവ്വഹിച്ചിരിക്കുന്നത്.

ഓർക്കസ്‌ട്രേഷൻ ചെയ്തു പാടിയത് ഷെർദൻ തോമസും ഒപ്പം പാടിയിരിക്കുന്നത് സിന്ധു രമേശും, ധന്യയും, സാലിഹ് അലിയുമാണ്.
ബാബു ചാക്കോള, സജിത, അഫ്സൽ, കുമാർ തൃത്താല, സജീവ് പീറ്റർ, മഞ്ജു, വിത്സൺ, ട്രീസ, മധു, ജോമോൻ, സുരേഷ്, ലയാൻ, മനീഷ് ഖാൻ, ജസ്സഹ്‌, ഇബ്‌റാഹീം, ഏൽതോ, ജോസെഫ്, സൂരൃശ്രീ, ശ്രീജയ, അർച്ചന, വിനോദ്, അസീസ്‌, പ്രദീപ്, പ്രമോദ്, വെങ്ങോല, രമ്യേഷ് ദക്ഷിണ തുടങ്ങിയവരാണ്‌ ചിത്രത്തിലെ അഭിനേതാക്കൾ. ലിജോ ജോസ്, ലയാൻ, നൗഷാദ് എന്നിവരാണ് സാങ്കേതിക നിർവഹണം.

പ്രളയവും, കൊറോണയും, വിമാന ദുരന്തവും പരിഗണിച്ച് “മനസ്സിൽ മധുരം” എന്ന ഗാനത്തിന്റെ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രകാശനം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെച്ചുകൊണ്ടാണ് യോഗം അവസാനിച്ചത്. യോഗത്തില്‍ പ്രണവം ഉണ്ണി ആശംസകളും അഫ്സൽ അലി സ്വാഗതവും സിന്ധു രമേശ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here