ബെംഗളൂരു: ബെംഗളൂരുവിൽ വിദ്വേഷം പരത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെതിരായ പ്രതിഷേധം വൻ അക്രമത്തിലും സംഘർഷത്തിലും കലാശിച്ചു. എംഎൽഎയുടെ വീട് ആക്രമിച്ച പ്രതിഷേധക്കാർ പരക്കെ തീ വെയ്ക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെയ്പിൽ 2 പേർ കൊല്ലപ്പെട്ടു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പോലീസുകാർക്കും പരിക്കേറ്റു.

പുലികേശിനഗർ കോൺഗ്രസ് എം.എൽ.എ. അഖണ്ഡ ശ്രീനിവാസമൂർത്തിയുടെ വീടാണ് ജനക്കൂട്ടം ആക്രമിച്ചത്.

അഖണ്ഡ ശ്രീനിവാസമൂർത്തിയുടെ ബന്ധുവാണ് പോസ്റ്റിട്ടതെന്ന് എംഎൽഎയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ പിഎയാണ് പോസ്റ്റിട്ടതെന്നും ആരോപണമുണ്ട്. ഇതേത്തുടർന്ന് ചൊവ്വാഴ്ച രാത്രി നൂറുകണക്കിനുപേർ ശ്രീനിവാസമൂർത്തിയുടെ വീടിനുമുന്നിൽ തടിച്ചുകൂടുകയും കല്ലേറ് നടത്തുകയുംചെയ്തു. എട്ടോളം വാഹനങ്ങളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. നൂറിലേറെ പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവമറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്.

എംഎൽഎയുടെ ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരു നഗരപരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിജെ ഹള്ളി, കെജെ ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യുവും ഏർപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here