പ്രശസ്‌ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. 75 സിനിമകളിലായി ഇരുന്നൂറിലേറെ പാട്ടുകൾക്ക് വരികളെഴുതിയ കലാകാരനെയാണ് മലയാള സിനിമയ്‌ക്ക് നഷ്‌ടമായത്. സംസ്‌കാരം ഇന്നു നടക്കും.

ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ:രേണുക, രാധിക, രാഗിണി

ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ചുനക്കര രാമന്‍കുട്ടി പ്രശസ്തനാവുന്നത്. പിന്നീട് വിവിധ നാടക സമിതികള്‍ക്കായി നൂറുകണക്കിന് ഗാനങ്ങള്‍ എഴുതി. വിവിധ നാടക സമിതികൾക്കായി നൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. സിനിമയിൽ രാമൻകുട്ടി രചിച്ച പല പാട്ടുകളും ഇപ്പോഴും സൂപ്പർഹിറ്റാണ്. അധിപനിലെ ‘ശ്യാമമേഘമേ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’, എങ്ങനെ നീ മറക്കും എന്ന സിനിമയിലെ ‘ദേവദാരു പൂത്തു എൻ മനസിൻ താഴ്‌വരയിൽ’ തുടങ്ങിയ പാട്ടുകളെല്ലാം മലയാളിയുടെ ചുണ്ടിൽഎപ്പോഴുംതങ്ങിനിൽക്കുന്നവയാണ്. 1936 ജനുവരി 19ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽവീട്ടിലാണ്ജനനം.പന്തളംഎൻഎസ്‌എസ് കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. 1978 ൽ ‘ആശ്രമം’ എന്ന ചിത്രത്തിലെ ‘അപ്‌സരകന്യക’ എന്ന ഗാനവുമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് വന്നത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here