കൊച്ചി: മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശവ്യാപകമായിആഹ്വാനം ചെയ്ത സമരത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് കെ.ജെ.യുവിൻ്റെ ആഭിമുഖ്യത്തിൽ നൂറ് കണക്കിന് കേന്ദ്രങ്ങളിൽ സമരം നടന്നു.

 

ആലുവയിൽ നടന്ന സമരം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ശ്രീമൂലം മോഹൻദാസ് ഉദ്ഘാടനം ചെയ്തു.  താലൂക്ക് സെക്രട്ടറി ജോസി പി. ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം എസ്. സന്തോഷ് കുമാർ. യൂണിറ്റ് സെക്രട്ടറി എ.എ. സഹദ്, വിപിൻ ദാസ് എന്നിവർ സംസാരിച്ചു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപം നെടുമ്പാശേരി യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന സെക്രട്ടറി കെ.സി.സ്മിജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം ഷിഹാബ് പാറേലി അദ്ധ്യക്ഷത വഹിച്ചു. സുധീർ കുന്നുകര, ജോസ് എൽ.ജി, അരുൺ മുകൂന്ദൻ, അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു.
കളമശേരിയിൽ സംസ്ഥാന ട്രഷറർ ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ബോബൻ ബി. കിഴക്കേത്തറ മുഖ്യ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡൻറ് കെ.കെ. സലിം , സെക്രട്ടറി എം.എ. ഇസ്മയിൽ, സിയാദ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here