ന്യൂഡൽഹി: എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.ഇന്ന് രാത്രി 7.30 മുതൽ താൻ വിരമിച്ചതായി കണക്കാക്കാമെന്ന് ധോണി.ഇന്ത്യയെ രണ്ട് ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകനാണ് ധോണി.2013 ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മുത്തമിട്ടതും ധോണി ക്യാപ്റ്റൻ ആയിരിക്കെയാണ്.

2004 ഡിസംബർ 23ന് ചിറ്റഗോങ്ങിൽ ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റം. ആദ്യ കളിയിൽ റണ്ണെടുക്കുംമുമ്പേ റണ്ണൗട്ടായി മടങ്ങി. 2007ലെ ട്വന്റി–20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ധോണിയായിരുന്നു അമരത്ത്. ഇതോടെ ഈ റാഞ്ചിക്കാരൻ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിലൊരാളായി വളർന്നു. 2011ലെ ഏകദിന ലോകകപ്പും ധോണിക്കു കീഴിൽ ഇന്ത്യ സ്വന്തമാക്കി. കഴിഞ്ഞവർഷത്തെ ഏകദിന ലോകകപ്പിനുശേഷം ഈ മുൻ ക്യാപ്റ്റൻ കളത്തിലില്ല.
രാജ്യാന്തര കരിയറിൽ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മൽസരങ്ങളിലും ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. 48 ഏകദിനങ്ങളിൽനിന്ന് 50.58 റൺ ശരാശരിയിൽ 10,723 റൺസാണ് ധോണിയുടെ സമ്പാദ്യം. 10 സെഞ്ചുറിയും 72 അർധസെഞ്ചുറിയും ഇതിലുൾപ്പെടുന്നു.പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 183 റൺസാണ് ഉയർന്ന സ്‌കോർ. മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരിൽ ഏകദിനത്തിൽ മാത്രം 317 ക്യാച്ചുകളും 122 സ്റ്റംപിങ്ങുകളുമുണ്ട്. ബോളിങ്ങിലും കൈവച്ച ധോണി ഒരു വിക്കറ്റും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here