നെടുമ്പാശ്ശേരി:കോവിഡ് പോരാട്ടത്തില്‍ അബുദാബി ആരോഗ്യവകുപ്പിന്‍റെ ആദരമേറ്റുവാങ്ങി മലയാളികളായ കറുകുറ്റി എടക്കുന്ന് സ്വദേശി മാവേലി വീട്ടില്‍ ഡാനി സെബാസ്റ്റ്യനും ഭാര്യ ജാസ്മിനും. ആരോഗ്യവകുപ്പിന്‍റെ കീഴിലുള്ള അബുദാബി എന്‍.എം.സി. ഹോസ്പിറ്റലിലാണ് ഡാനി നഴ്സായി ജോലിചെയ്യുന്നത്. ജാസ്മിന്‍ ഷെയ്ക് ഖലീഫാ മെഡിക്കല്‍ സിറ്റിയിലെ സ്റ്റാഫ് നഴ്സും. സ്വന്തം ജീവനുപുറമേ ഇവരുടെ ഒന്നര, മൂന്ന് വയസ് പ്രായക്കാരായ രണ്ട് മക്കളുടെയും ജീവന്‍ പണയപ്പെടുത്തിയാണ് ഇരുവരും കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കു ചേര്‍ന്നത്. എട്ട് വര്‍ഷമായി ഇരുവരും അബുദാബിയില്‍ ആരോഗ്യസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നു.

 

യു.എ.യിയില്‍ അകപ്പെട്ട മലയാളികളടക്കമുള്ള കോവിഡ് രോഗികളെ പരിപാലിക്കുന്നതിനായി രാപകലില്ലാതെ ദിവസങ്ങളോളം കോവിഡ് ഹോസ്പിറ്റലുകളില്‍ വിശ്രമമില്ലാതെ സേവനം ചെയ്തതാണ് ഡാനി കുടുംബത്തെ സര്‍ക്കാരിന്‍റെപ്രത്യേക അനുമോദനത്തിനര്‍ഹരാക്കിയത്. ഇതിനിടെ നിരന്തരം കോവിഡ് ഡ്യൂട്ടി ചെയ്ത ഡാനിക്ക് കോവിഡ് പോസിറ്റീവാകുകയും അവരുടെ രണ്ടു മക്കള്‍ക്കും രോഗം ബാധിക്കുകയും ചെയ്തു. എല്ലാവര്‍ക്കുംരോഗംനെഗറ്റീവായതിനേത്തുടര്‍ന്ന് വീണ്ടും ജോലിക്ക് പ്രവേശിച്ചപ്പോളാണ് അബുദാബി ആരോഗ്യവകുപ്പിന്‍റെ ബഹുമതി പത്രവും മെഡലും അവരെത്തേടി എത്തിയത്. ജനസേവ ശിശുഭവന്‍ സ്ഥാപകന്‍ ജോസ് മാവേലിയുടെ സഹോദരന്‍ സെബാസ്റ്റ്യന്‍റെ മകനാണ് ഡാനി.

LEAVE A REPLY

Please enter your comment!
Please enter your name here