കണ്ണൂർ: ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി വീണ് ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം. പെരുന്തോടിയിലെ ചെരിയമ്പുറം വിനുവിന്റെ ഭാര്യയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സുമായ ദിവ്യയാണ് മരിച്ചത്. 26 വയസായിരുന്നു.
കണ്ണൂർ നിടുംപൊയിലിന് സമീപം വാരപ്പീടികയിൽ ആണ് സംഭവം.

ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. ആശുപത്രിയിലേക്ക് പോകാൻ ബസ് കയറുന്നതിനിടെ താഴെ വീണ ദിവ്യ, ബസിനടിയിൽപ്പെടുകയായിരുന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here