തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടര്‍മാരില്ലെന്ന് വിദഗ്ധ സമിതി. സംസ്ഥാനത്തെ തീവ്ര പരിചരണ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കുന്നു.

കൊറോണ വൈറസ് വ്യാപനം തീവ്രമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടര്‍മാരില്ലെന്നാണ് വിദഗ്ധ സമിതി വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ മിക്ക മെഡിക്കല്‍ കോളേജുകളിലും ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടര്‍മാരില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ അത്തരം സൗകര്യം കുറച്ചെങ്കിലുമുള്ളത്. കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് ക്രിട്ടിക്കല്‍ കെയര്‍ സേവനത്തിന് പരിശീലനം നല്‍കണമെന്ന് വിദഗ്ധ സമിതി നിര്‍ദ്ദേശിക്കുന്നു. ഇതിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തണം.

  • കൊറോണ വൈറസ് വ്യാപനം തീവ്രമാകുകയും മരണ നിരക്ക് വര്‍ധിക്കുകയും ചെയ്താല്‍ സ്വകാര്യ മേഖലയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തെ ആശ്രയിച്ചേ തീരു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുകയാണ്. അതിനാല്‍ തന്നെ തീവ്ര പരിചരണം വേണ്ടവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. വരും ആഴ്ച്ചകള്‍ വളരെ നിര്‍ണായകമാണെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here