ന്യൂ​ഡ​ൽ​ഹി:.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70ാം ജന്മദിനത്തില്‍ ആശംസകളര്‍പ്പിച്ച് പ്രമുഖര്‍. കക്ഷിരാഷ്ട്രീയ ഭേദമന്യെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലി തുടങ്ങിയവര്‍ അദ്ദേഹത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നു. 1950 സെപ്തംബര്‍ 17നാണ് അദ്ദേഹം ജനിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഇന്ത്യയുടെ ജീവിതമൂല്യങ്ങളിലും, ജനാധിപത്യ പാരമ്പര്യത്തിലും താങ്കള്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചു. ദൈവം എപ്പോഴും താങ്കളെ ആരോഗ്യവാനും, സന്തോഷവാനും ആയിരിക്കാന്‍ അനുഗ്രഹിക്കട്ടെ എന്നും, താങ്കളുടെ വിലമതിക്കാനാകാത്ത സേവനങ്ങള്‍ രാഷ്ട്രം സ്വീകരിക്കുകയും ചെയ്യട്ടെ എന്നതാണ് എന്റെ ആശംസകളും പ്രാര്‍ത്ഥനയും’ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.

‘ഇന്ത്യയെ ശക്തവും, സുരക്ഷിതവും, സ്വാശ്രയമാക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും നീക്കി വച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില്‍ രാഷ്ട്രത്തെ സേവിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി രാജ്യത്തെ പൗരന്മാരോടൊപ്പം ഞാനും ആഗ്രഹിക്കുകയാണ്.’ അമിത് ഷാ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ദരിദ്രരേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി ഏറെ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില്‍ രാജ്യം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കുറിച്ചു. ‘ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരുന്നു. അദ്ദേഹത്തിന്റെ മികച്ച നേതൃത്വത്തിനും, നിര്‍ണായക നടപടികളിലും ഇന്ത്യയ്ക്ക് വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കും, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി അദ്ദേഹം ആത്മാര്‍ത്ഥമായാണ് പ്രയത്‌നിക്കുന്നത്. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീര്‍ഘായുസ്സുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു.’ രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here