കൊച്ചി:വില്ലനായും, നായകനായും മലയാള വെള്ളതിത്തിരയിൽ തിളങ്ങിയ സത്താറിൻ്റെ വിയോഗത്തിന് ഇന്ന് ഒരാണ്ട്.
 എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട്” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത ആലുവ കടുങ്ങല്ലൂർ സ്വദേശി സത്താർ 1976 ൽ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ അലോഷ്യസ് വിൻസൻറ് സംവിധാനം ചെയ്ത “അനാവരണത്തി”ലൂടെ നായകനായി. തുടർന്ന് 1977 ൽ യത്തീം എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ സമയം നായകനിരയിൽ നിത്യഹരിത നായകൻ പ്രേംനസീർ.മധു. എന്നിവർ ഒന്നാം സ്ഥാനത്തുണ്ട്. യുവനായകനായി വിൻസന്റ് സജീവം.ഒപ്പം സുധീർ.രാഘവൻ രവികുമാർഎന്നിവരും. കെ.പി.ഉമ്മർ നായകൻ.ഉപനായകൻ.വില്ലൻ വേഷങ്ങളിൽ തിരക്കിൽ. എം.ജി.സോമൻ.സുകുമാരൻ.രവിമേനോൻ.മോഹൻശർമ്മ.ജയൻ.ജോസ്. തുടങ്ങിയ താരങ്ങളും നായക ഉപനായക വില്ലൻ വേഷങ്ങളിലൂടെ തങ്ങളുടെ മുന്നേറ്റം തുടങ്ങിയ സമയത്താണ് ഇവരിൽ നിന്നുമെല്ലാം വ്യത്യസ്ത ശരീരപ്രകൃതിയും അഭിനയ പ്രകടനവുമായി സത്താർ എന്ന നടൻ മലയാള സിനിമയിൽ എത്തിയത് 1976 ൽഅനാവരണം 1977ൽ യത്തീം എന്നീ ചിത്രങ്ങൾക്ക് ശേഷം 1978 ൽ 6 ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം 1979ൽ 16 ചിത്രങ്ങളിൽ വേഷമിട്ട് ശക്തമായ സാന്നിധ്യമായി. ഉപനായക/ സഹനായക വേഷങ്ങളിൽ നന്നായി തിളങ്ങിയ സത്താർ സോളോ ഹീറോയായി തുടക്കകാലത്ത് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും അവ ശ്രദ്ധിക്കപ്പട്ടില്ല.1980 ൽ13 ചിത്രങ്ങളിലും 1981ൽ;9 ചിത്രങ്ങളിലും 1982 ൽ 11 ചിത്രങ്ങളിലും അഭിനയിച്ചു. ഇതിനകം അദ്ദേഹം വില്ലൻ വേഷങ്ങളിലേക്ക് ചുവട് മാറ്റിയിരുന്നു. 1999 ൽ 3 ചിത്രങ്ങളിൽ മാത്രം അഭിനയിച്ച സത്താർ പിന്നീട് 2012 വരെ അത്ര സജീവമായി രംഗത്തില്ലായിരുന്നു. (ഇക്കാലത്ത് ആകെ 12 ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിരുന്നുള്ളൂ.).      
നീണ്ട ഇടവേളയ്ക്ക് ശേഷം 2012ൽ 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെ രണ്ടാം വരവിൽ ഏതാനും ചിത്രങ്ങളിൽ സാന്നിധ്യം അറിയിച്ചു.                                     2014 ൽ ” പറയാൻ ബാക്കി വെച്ചത്” ആയിരുന്നു  അവസാനചിത്രം. ചിത്രത്തിന്റെ പേര് അന്വർത്ഥമാക്കുന്നതുപോലെ നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതം അവസാനിപ്പിച്ച് അദ്ദേഹം2019 സെപ്റ്റംബർ 17 ന് യാത്രയായി….                 
 1980 കളിൽ തമിഴ്.തെലുങ്ക് ഭാഷകളിലും നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു….                                        പ്രധാന ചിത്രങ്ങൾ, അനാവരണം ; യത്തീം, അവർ ജീവിയ്ക്കുന്നു,അടിമക്കച്ചവടം,ബീന, പത്മതീർത്ഥം,ഇനിയെത്ര സന്ധ്യകൾ, തേൻതുള്ളി,ചക്രായുധം,ബെൻസുവാസു,ദീപം,സത്യം,മൂർഖൻ,ലാവ,അവതാരം,ചൂതാട്ടം,ഇരതേടുന്ന മനുഷ്യർ,സുഖത്തിന്റെ പിന്നാലെ.(ഡബിൾ റോൾ) ഇഷ്ടപ്രാണേശ്വരി,ചന്ദ്ര ബിംബം,ഇവിടെ കാറ്റിനു സുഗന്ധം,കൊടുമുടികൾ,മകരവിളക്ക്,മാനവധർമ്മം,ആക്രമണം,അഹിംസ,ഈനാട്,പാതിരാസൂര്യൻ,ഭീമൻ,തുറന്ന ജയിൽ,കെണി,പടയോട്ടം,ജംബുലിംഗം,വിസ,ഇടവേളയ്ക്ക് ശേഷം,ബെൽറ്റ് മത്തായി,ഇന്ദ്രജാലം,താളം,ആദ്യത്തെ കൺമണി,ആനക്കളരി,അജ്ഞാത തീരങ്ങൾ,ജിമ്മി,ശരപഞ്ജരം,ശക്തി,യാഗാശ്വം മുത്തുച്ചിപ്പികൾ,നീലത്താമര,മണ്ണിന്റെ മാറിൽ,പ്രകടനം,മഴു,അഗ്നിച്ചിറകുള്ള തുമ്പി,അധികാരം,ബ്ളാക്ക്മെയിൽ,പുതിയ കരുക്കൾ,ജന്മശത്രു,പഞ്ചരത്നം,അവൾ നിരപരാധി,സീമന്തിനി,അഗ്നിപർവ്വതം,വിധിച്ചതും കൊതിച്ചതും, ഇത്രയും കാലം,ഈ വഴി മാത്രം,നായകൻ,കുറുക്കന്റെ കല്യാണം, മണ്ടന്മാർ ലണ്ടനിൽ, അവൾ ഒരു സിന്ധു, നാടോടി,ദേവാസുരം, കമ്പോളം,കലാപം, ചന്ത,ബോക്സർ,ഹിറ്റ് ലിസ്റ്റ്, വംശം,പകൽ, കാഞ്ചി,മംഗ്ളീഷ്, യാദവം,ലേലം,റിവഞ്ച,അടിയൊഴുക്കുകൾ,കാഹളം,ശത്രു,22 ഫീമെയിൽ കോട്ടയം, എന്നിവ ഉൾപ്പെടെ 300 ചിത്രങ്ങളിലോളം( തമിഴ്/ തെലുങ്ക് ഉൾപ്പെടെ) അദ്ദേഹം അഭിനയിച്ചു.                              
തിളങ്ങി നിൽക്കുന്ന സമയത്ത്  ഒരു ചെറിയ വേഷം പോലും നിരസിച്ചില്ല.               സംഘട്ടന രംഗത്ത് മികവ് പുലർത്തിയ അദ്ദേഹം (ശരപഞ്ജരം എന്ന ചിത്രത്തിൽ ജയനും
സത്താറുമായുള്ള സംഘട്ടന രംഗങ്ങൾ ഓർക്കുക)  ഗാനരംഗങ്ങളിലും ശോഭിച്ചു. “നീയൊരു വസന്തം…എന്റെ മാനസ സുഗന്ധം.” ജയഭാരതി/ ബീന,..സ്വപ്നം സ്വയം വരമായി….. സീമ/ ബെൻസുവാസു.             “അമ്പലക്കുളത്തിലെ ആമ്പൽ പോലെ….. പ്രിയ/ ശരപഞ്ജരം, സുൽത്താനോ…ആരംഭതേനൊത്ത….മേനക/ അഹിംസ….   (അഭിനയ പർവ്വതത്തിന്റെ ആദ്യ കാലത്ത് മാത്രമാണ് അദ്ദേഹം ഗാനരംഗങ്ങളിൽ അഭിനയിച്ചതെന്നതും ശ്രദ്ധേയം.) ശശികുമാർ,ഹരിഹരൻ,ഐ.വി.ശശി,ജോഷി,പി.ചന്ദ്രകുമാർ,എൻ.ശങ്കരൻ നായർ,എം.കൃഷ്ണൻ നായർ തുടങ്ങി ക്രൊസ്ബെൽറ്റ് മണി വരെയുള്ള അക്കാലത്തെ മിക്ക സംവിധായകരുടേയും ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം പക്കാ കൊമേഴ്സ്യൽ ചിത്രങ്ങളിൽ അഭിനയിച്ചപ്പോഴും പി.എൻ.മേനൊന്റെ “കടമ്പ”.പി.എ.ബക്കറിന്റെ “മണ്ണിന്റെ മാറിൽ”.യൂസഫലി കേച്ചേരി/ എംടി.ടീമിന്റെ “നീലത്താമര” തുടങ്ങിയ ചിത്രങ്ങളിലും തന്റെ വേഷങ്ങൾ ചെറുതെങ്കിലും ഭംഗിയാക്കി. ശശികുമാർ സംവിധാനം ചെയ്ത “പ്രകടനം”എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഗോപാലൻ സത്താറിന്റെ അഭിനയ മികവ് വെളിവാക്കുന്ന വേഷങ്ങളിലൊന്നാണ്. തന്റെ സുദീർഘമായ അഭിനയ കാലത്ത് സമകാലികരായിരുന്ന എല്ലാവരോടും ഹൃദ്യമായ സൗഹൃദം സൂക്ഷിച്ച സത്താർ ഒരു ഗ്രൂപ്പുകളിലും അംഗമായിരുന്നില്ല. ജയൻ.രതീഷ് എന്നിവരായിരുന്നു അടുത്ത സുഹൃത്തുക്കൾ.                
1970 കളിൽ രംഗത്ത് വന്ന  പല യുവനടൻമാർക്കും വന്ന പിഴവാണ് തങ്ങളുടെ കരിയർ മികച്ച രീതിയിൽ രൂപപ്പെടുത്തി ഗ്രാഫ് ഉയർത്തി നായകനിരയിൽ ശക്തമായമായി നിലനിൽക്കുന്നതിനായി പരിശ്രമിക്കാതിരുന്നത്.  ഭേദപ്പെട്ട അഭിനയ ശേഷിയും കഴിവും ഉണ്ടായിട്ടും തുടക്കകാലത്ത് മികച്ച അവസരങ്ങൾ ലഭിച്ചിട്ടും സത്താറിന് എന്തുകൊണ്ടോ അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല.        പക്ഷേ യാതൊരു വിധ പരിഭവവും പരാതിയും ഇല്ലാതെ തനിക്ക് ലഭിച്ച ചെറുതും വലുതുമായ വേഷങ്ങൾ ഭംഗിയായി ചെയ്ത് അദ്ദേഹം 2019 സെപ്റ്റംബർ 17 ന് വിട പറഞ്ഞു…

LEAVE A REPLY

Please enter your comment!
Please enter your name here